എഴുകോണിൽ മഹിളാ കോൺഗ്രസ് സാഹസ് ക്യാമ്പ്
എഴുകോൺ : മഹിളാ കോൺഗ്രസ് എഴുകോൺ ബ്ലോക്ക് കമ്മിറ്റി മഹിളാ സാഹസ് ക്യാമ്പ് നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് എഴുകോൺ ബ്ലോക്ക് പ്രസിഡന്റ് ആതിര ജോൺസൺ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഫേബ സുദർശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.യു.വഹീദ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ. രശ്മി,ലാലി ജോൺ, ജില്ലാ ജനറൽ സെക്രട്ടറി രേഖ ഉല്ലാസ്, സെക്രട്ടറി വി.സുഹർബാൻ, വൈസ് പ്രസിഡന്റ് ബീന മാമച്ചൻ, ട്രഷറർ ഗിരിജ സോമരാജൻ , എഴുകോൺ നാരായണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഹരികുമാർ, അഡ്വ.
സവിൻ സത്യൻ, രതീഷ് കിളിത്തട്ടിൽ,എസ്.എച്ച്. കനകദാസ്, പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, ബിജു ഫിലിപ്പ്, പി.എസ്. അദ്വാനി, അഡ്വ.എൻ.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മഹിളാ കോൺഗ്രസ് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ചുമതലയുള്ള ജയലക്ഷ്മി ദത്തൻ, എബി പാപ്പച്ചൻ എന്നിവർ ക്ലാസുകൾ നയിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.