ശബരിമല തീർത്ഥാടനം: പന്തളത്ത് പ്രാർത്ഥനായജ്ഞം

Monday 14 October 2024 12:56 AM IST

പത്തനംതിട്ട: എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യമൊരുക്കി ശബരിമല തീർത്ഥാടനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരത്തിൽ 16ന് രാവിലെ മുതൽ ഉച്ചവരെ പ്രാർത്ഥനായജ്ഞം നടത്താൻ കൊട്ടരം നിർവാഹ സംഘം തീരുമാനിച്ചു. എല്ലാ ഹൈന്ദവ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. സർക്കാർ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ 26ന് വിപുലമായ യോഗം വിളിച്ച് പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യും.

ദിവസവും പരമാവധി എൺപതിനായിരം ഭക്തരെമാത്രമേ ദർശനത്തിന് അനുവദിക്കൂയെന്ന നിബന്ധന പാലിച്ചാവും അക്ഷയകേന്ദ്രങ്ങളിലും ബുക്കിംഗ്. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികൾ തെറ്റിദ്ധരിപ്പിക്കുന്നത് തിരിച്ചറിയണം.

മന്ത്രി വി.എൻ.വാസവൻ, ദേവസ്വം വകുപ്പുമന്ത്രി

ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ ഭക്തർ മല കയറും.

കെ. സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്

തീർത്ഥാടകർക്ക് ദർശനം നിഷേധിച്ച് ശബരിമലയെ സംഘർഷ ഭൂമിയാക്കരുത്.

ഇ.എസ്. ബിജു, ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ്

ശ​ബ​രി​മ​ല​യി​ൽ​ ​ബോ​ധ​പൂ​ർ​വം
പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നു​:​ ​കെ.​പി.​സി.​സി

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​യി​ൽ​ ​ഭ​ക്ത​രെ​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ട​ത്തു​ന്ന​തെ​ന്ന് ​കൊ​ച്ചി​യി​ൽ​ ​ന​ട​ന്ന​ ​കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി,​ ​ഭാ​ര​വാ​ഹി​ ​യോ​ഗം​ ​വി​ല​യി​രു​ത്തി.
തീ​ർ​ത്ഥാ​ട​ന​ ​കാ​ല​ത്ത് ​സ​ർ​ക്കാ​ർ​ ​മ​ന​:​പൂ​ർ​വം​ ​പ്ര​ശ്ന​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ്.​ ​മ​ണ്ഡ​ല​ ​മ​ക​ര​വി​ള​ക്ക് ​മ​ഹോ​ത്സ​വ​ത്തി​ന് ​ശ​ബ​രി​മ​ല​യി​ൽ​ ​സ്‌​പോ​ട്ട് ​ബു​ക്കിം​ഗ് ​ഒ​ഴി​വാ​ക്കാ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​സ്‌​പോ​ട്ട് ​ബു​ക്കിം​ഗ് ​ഒ​ഴി​വാ​ക്കു​ന്ന​ത് ​അ​ന്യ​സം​സ്ഥാ​ന​ ​തീ​ർ​ത്ഥാ​ട​ക​രെ​ ​ഉ​ൾ​പ്പെ​ടെ​ ​കാ​ര്യ​മാ​യി​ ​ബാ​ധി​ക്കും.​ ​മ​ണ്ഡ​ല​ ​മ​ക​ര​വി​ള​ക്ക് ​മ​ഹോ​ത്സ​വം​ ​അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നു​ള്ള​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​ണി​ത്..​കേ​ര​ള​ത്തി​ൽ​ ​ആ​ർ.​എ​സ്.​എ​സ് ​അ​ജ​ണ്ട​ ​ന​ട​പ്പാ​ക്കാ​നാ​ണ് ​സി.​പി.​എം​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​കു​ടും​ബ​ത്തി​നും​ ​എ​തി​രാ​യ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​അ​ന്വേ​ഷ​ണം​ ​അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് ​സി.​പി.​എം​ ​-​ ​ബി.​ജെ.​പി​ ​അ​ന്ത​ർ​ധാ​ര​ ​കൂ​ടു​ത​ൽ​ ​സ​ജീ​വ​മാ​ക്കു​ക​യാ​ണ്.​ ​തൃ​ശൂ​ർ​ ​പൂ​രം​ ​ക​ല​ക്കാ​ൻ​ ​ഇ​തേ​ ​സ​ഖ്യ​മാ​ണ് ​പ്ര​വ​ർ​ത്തി​ച്ച​ത്.
വ​യ​നാ​ട്,​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​റ്റി​ ​യോ​ഗം​ ​ഇ​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​കെ.​പി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​ചേ​രാ​നും​ ​തീ​രു​മാ​നി​ച്ചു.
സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ട് ​കെ.​പി.​സി.​സി​ ​സം​ഘ​ട​നാ​ ​ചു​മ​ത​ല​യു​ള​ള​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ലി​ജു​ ​അ​വ​ത​രി​പ്പി​ച്ചു.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​യോ​ഗ​ത്തി​ൽ​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി,​ ​ദീ​പാ​ദാ​സ് ​മു​ൻ​ഷി,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​എ.​ഐ.​സി.​സി​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​പി.​വി.​ ​മോ​ഹ​ന​ൻ,​ ​അ​റി​വ​ഴ​ക​ൻ,​ ​മ​ൻ​സൂ​ർ​ ​അ​ലി​ഖാ​ൻ,​ ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി,​ ​ടി.​എ​ൻ.​ ​പ്ര​താ​പ​ൻ,​ ​ടി.​ ​സി​ദ്ധി​ഖ്,​ ​കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ൾ,​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​രും​ ​പ​ങ്കെ​ടു​ത്തു.