കൊച്ചിയിൽ നടപ്പാക്കാനിരുന്നത് ഓസ്ട്രേലിയൻ നഗരമാതൃകയിലെ പദ്ധതി,​ വില്ലനായത് കൊൽക്കത്തയോ

Monday 14 October 2024 1:06 AM IST

കൊച്ചി: നഗരഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ലൈറ്റ് ട്രാം പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിച്ചു. ഓസ്ട്രേലിയയിലെ ബ്രിസ്‌ബൻ നഗരത്തിലെ ലൈറ്റ് ട്രാം മാതൃകയിലാണ് കെ.എം.ആർ.എൽ പദ്ധതി നടപ്പാക്കാൻ ആലോചിച്ചിരുന്നത്. സാദ്ധ്യതാ പഠനംവരെ നടത്തിയെങ്കിലും തത്ക്കാലം വേണ്ടെന്നുവച്ചെന്ന് കെ.എം.ആർ.എൽ പറയുന്നു. സാമ്പത്തിക സ്ഥിതിയാണ് പിൻമാറ്റത്തിന് കാരണമെന്ന് കരുതുന്നു.

ആലുവ- തൃപ്പൂണിത്തുറ റൂട്ടിൽ മെട്രോ സർവീസുണ്ട്. യാത്രക്കാരേറെയുള്ള ഹൈക്കോടതി പരിസരം, പശ്ചിമകൊച്ചി തുടങ്ങിയ മേഖലകളിലേക്ക് മെട്രോ എത്തുന്നില്ല. എറണാകുളം എം.ജി റോഡ് മെട്രോസ്റ്റേഷനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷൻ, മറൈൻഡ്രൈവ് വഴി തേവരവരെയാണ് ലൈറ്റ്ട്രാം സാദ്ധ്യത പരിഗണിച്ചത്. ബ്രിസ്‌ബനിൽ ഉൾപ്പെടെ ലൈറ്റ്ട്രാം നടപ്പാക്കിയ ഹെസ്ഗ്രീൻ മൊബിലിറ്റിയുമായി കെ.എം.ആർ.എൽ ചർച്ച നടത്തിയിരുന്നു.

​കൊ​ൽ​ക്ക​ത്ത​ ​പാ​ഠ​മാ​യോ? ന​ഗ​ര​ത്തി​ലെ​ ​വാ​ഹ​ന​ബാ​ഹു​ല്യം​ ​കു​റ​യ്ക്കാ​ൻ​ ​ലൈ​റ്റ് ​ട്രാ​മി​ന് ​ക​ഴി​യു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ച്ച​ത്.​ ​​ എന്നാൽ,​ കൊ​ൽ​ക്ക​ത്ത​യി​ലെ​ 150​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന​ ​ട്രാം​ ​സ​ർ​വീ​സ് ​ന​ഗ​ര​ത്തി​ൽ​ ​ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ​കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ​കാ​ട്ടി​ ​നി​ർ​ത്ത​ലാ​ക്കാ​ൻ​ ​അ​വി​ടു​ത്തെ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​തും​ ​കെ.​എം.​ആ​ർ.​എ​ല്ലി​നെ​ ​മാ​റ്റി​ചി​ന്തി​പ്പി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന് ​ക​രു​തു​ന്നു.

ഒ​രേ​സ​മ​യം​ 240​ ​പേ​ർ​ക്ക് ​യാ​ത്ര​ ​ചെ​യ്യാ​നാ​വു​ന്ന​ ​ലൈ​റ്റ് ​ട്രാ​മാ​ണ് ​പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.​ ​

ആ​റ് ​മി​നി​ട്ടി​ൽ​ ​ഇ​ല​ക്ട്രി​ക് ​ചാ​ർ​ജ് ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​ട്രാം​ ​റോ​ഡ് ​നി​ര​പ്പി​ലും​ ​മെ​ട്രോ​യ്ക്ക് ​സ​മാ​ന്ത​ര​മാ​യും​ ​ഭൂ​ഗ​ർ​ഭ​പാ​ത​യി​ലും​ ​ഓ​ടും​വി​ധ​മാ​യി​രു​ന്നു​ ​പ​ദ്ധ​തി.​ ​ എം.​ജി​ ​റോ​ഡ് ​മെ​ട്രോ​സ്റ്റേ​ഷ​നു​മാ​യി​ ​കൊ​ച്ചി​ ​വാ​ട്ട​ർ​മെ​ട്രോ​യു​ടെ​ ​ഹൈ​ക്കോ​ർ​ട്ട് ​ജം​ഗ്ഷ​ൻ​ ​ടെ​ർ​മി​ന​ലി​നെ​ ​ബ​ന്ധി​പ്പി​ക്കാ​നും​ ​ആ​ലോ​ചി​ച്ചി​രു​ന്നു.​  ​പ​ദ്ധ​തി​ക്കാ​യി​ ​പ​രി​ഗ​ണി​ച്ചി​രു​ന്ന​ ​സ്ഥ​ല​ങ്ങ​ൾ​ ​കൊ​ച്ചി​ ​മെ​ട്രോ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം​ ​ലൈ​റ്റ്ട്രാം​ ​അ​ധി​കൃ​ത​ർ​ ​സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.​ ​ എം.​ജി​ ​റോ​ഡ് ​മെ​ട്രോ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ഹൈ​ക്കോ​ർ​ട്ട് ​ജം​ഗ്ഷ​ൻ,​ ​മേ​ന​ക,​ ​ജോ​സ് ​ജം​ഗ്ഷ​ൻ​ ​വ​ഴി​ ​തേ​വ​ര​ ​വ​രെ​യു​ള്ള​ 6.2​ ​കി​ലോ​മീ​റ്റ​റി​ൽ​ ​ലൈ​റ്റ്ട്രാം​ ​ഓ​ടി​ക്കാ​മെ​ന്നാ​യി​രു​ന്നു​ ​ഹെ​സ്ഗ്രീ​ൻ​ ​മൊ​ബി​ലി​റ്റി​ ​അ​ധി​കൃ​ത​രു​ടെ​ ​ആ​ദ്യ​വി​ല​യി​രു​ത്ത​ൽ.

ലൈറ്റ് ട്രാം പദ്ധതിയെക്കുറിച്ച് ഇപ്പോൾ ആലോചനയില്ല

കെ.എം.ആർ.എൽ