ശബരിമല തീർത്ഥാടനം അട്ടിമറിക്കാൻ നീക്കം: എം. ലിജു
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ആസൂത്രിത നീക്കങ്ങൾ ആരംഭിച്ചതായി കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു ആരോപിച്ചു. ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസം എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡ് ഭരണാധികാരികളെ ബി.ജെ.പിയുമായി ഡീൽ ഉണ്ടാക്കുവാൻ സി.പി.എം നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമരസമിതി ചെയർമാൻ നെയ്യാറ്റിൻകര പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.പി.ശ്രീകുമാർ, ടി.ശരത് ചന്ദ്രപ്രസാദ്,ജി.ബൈജു,ജി.ശശികുമാർ,നെടുമങ്ങാട് ജയകുമാർ,എം.വി.ഗോപകുമാർ,ലിജു പാവുമ്പ,കാട്ടാക്കട അനിൽ,കോട്ടയം അനൂപ്,കൊല്ലം സുനിൽ,ശ്യാം ആനപ്പാറ,എസ്.എസ്.ഷാബു,മാവേലിക്കര സുനിൽ,കല്ലയം രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.