കുന്ദമംഗലം ഉപജില്ല കായികമേള തുടങ്ങി
Tuesday 15 October 2024 12:22 AM IST
കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലാ കായികമേളയുടെ അത്‌ലറ്റിക്സ് മത്സരങ്ങൾ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജഗോപാൽ ഉദ്ഘാടനംചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് പതാകയുയർത്തി. ഉപജില്ലയിലെ 50 സ്കൂളുകളിലെ എൽ.പി മുതൽ ഹയർ സെക്കൻഡറി വരെ ഉള്ള 1500 ലധികം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. എച്ച്.എം ഫോറം കൺവീനർ യൂസഫ് സിദ്ദിഖ്, ഉപജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ഹരിദാസൻ, ജോയിന്റ് സെക്രട്ടറി അൻവർ സാദിഖ്, രഞ്ജിത്ത് ചാക്കോ, ഇ.പ്രമോദ് , എ കെ മുഹമ്മദ് അഷ്റഫ് എന്നിവർ പ്രസംഗിച്ചു.