സിവിൽ എൻജി. ദേശീയസമ്മേളനം
കൊച്ചി: ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് (ഇന്ത്യ)യുടെ 39-ാമത് ദേശീയസമ്മേളനം 17,18 തീയതികളിൽ കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. 17ന് രാവിലെ 10ന് കേന്ദ്രമന്ത്രി നിഥിൻ ഗഡ്ഗരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. അനിൽ ജോസഫ് അദ്ധ്യക്ഷനാകും. മെട്രോമാൻ ഡോ. ഇ. ശ്രീധരൻ, പ്രൊഫ. ഡോ.ടി.ജി സീതാറാം, ഡോ.ജി. രംഗനാഥൻ എന്നിവർ വിശിഷ്ടാതിഥികളാകും. ജി. വേലായുധൻ നായർ, കെ.എസ്. ബാബു, വി.ബി. സിംഗ്, അബ്ദു, ടി.സി. പ്രശാന്ത് എന്നിവർ സംസാരിക്കും. 18 ന് വൈകിട്ട് 3.30ന് ഹൈബി ഈഡൻ എം.പി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. നാഷണൽ ബിൽഡിംഗ് കോഡ് ഒഫ് ഇന്ത്യ വൈസ് ചെയർമാൻ വി. സുരേഷ് വിശിഷ്ടാതിഥിയാകും.ഡോ.അനിൽ ജോസഫ് സംസാരിക്കും.