ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​ ആ​ർ​ത്ത​വ​സ​മ​രം​ ​നാ​ളെ

Tuesday 15 October 2024 1:32 AM IST

കൊ​ച്ചി​:​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​തി​രു​വാ​ങ്കു​ളം​ ​സ​ബ് ​ഗ്രൂ​പ്പി​​​ലെ​ ​ഒ​രു​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ര​ണ്ട് ​ജീ​വ​ന​ക്കാ​രി​ക​ളു​ടെ​ ​ആ​ർ​ത്ത​വ​ ​അ​വ​ധി​ ​സം​ബ​ന്ധി​ച്ച് ​സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ​ ​വി​വ​രാ​വ​കാ​ശം​ ​ചോ​ദി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ബോ​ർ​ഡി​ലെ​ ​ഇ​ട​തു​ ​യൂ​ണി​യ​നാ​യ​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​എം​പ്ളോ​യീ​സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​(​സി​​.​ഡി​​.​ഇ.​ഒ​)​ ​ദേ​വ​സ്വം​ ​തൃ​പ്പൂ​ണി​​​ത്തു​റ​ ​ദേ​വ​സ്വം​ ​അ​സി​​.​ ​ക​മ്മി​​​ഷ​ണ​ർ​ ​ഓ​ഫീ​സി​​​ന് ​മു​ന്നി​​​ൽ​ ​നാ​ളെ​ ​സ​മ​രം​ ​ന​ട​ത്തും.​ ​വി​വ​രാ​കാ​ശ​ ​നി​യ​മം​ ​ഉ​പ​യോ​ഗി​ച്ച് ​സ്ത്രീ​ക​ളു​ടെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​ദി​ച്ച് ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​പ്ര​വ​ണ​ത​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഉ​ച്ച​യ്ക്ക് 12​നാ​ണ് ​സ​മ​രം. സി.​ഡി.​ഇ.​ഒ.​ ​പ്ര​സി​ഡ​ന്റ് ​വി.​മു​ര​ളീ​ധ​ര​ൻ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ഡി.​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി​ ​ജോ.​സെ​ക്ര​ട്ട​റി​ ​സ​തീ​ശ​ൻ​ ​ന​മ്പൂ​തി​രി,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​എ.​ഉ​ല്ലാ​സ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​വി​വ​രാ​വ​കാ​ശ​ത്തി​ന്റെ​ ​മ​റ​വി​ൽ​ ​വ​നി​ത​ ​ജീ​വ​ന​ക്കാ​രി​ക​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​സി.​ഡി​​.​ഇ.​ഒ.​ ​പ്ര​സ്താ​വ​ന​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ലെ​ ​അം​ഗീ​കൃ​ത​ ​യൂ​ണി​യ​നാ​ണ് ​സി.​പി.​എം​ ​അ​നു​ഭാ​വ​മു​ള്ള​ ​സി​​.​ഡി.​ഇ.​ഒ.

പ്രശ്നം ഇവിടെ തീരുന്നില്ല

സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ച്ചെ​ന്ന് സ്ത്രീ​ക​ളു​ടെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​അ​പേ​ക്ഷ​ ​നി​ര​സി​ച്ചെ​ങ്കി​ലും​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ച്ചെ​ന്ന് ​ആ​രോ​പി​ച്ച് ​ദി​വ​സ​വേ​ത​ന​ത്തി​​​ന് ​അ​ടി​​​ച്ചു​ത​ളി​​,​ ​ക​ഴ​കം​ ​ജോ​ലി​​​ ​ചെ​യ്യു​ന്ന​ ​ര​ണ്ട് ​ജീ​വ​ന​ക്കാ​രി​ക​ളും​ ​ചേ​ർ​ന്ന് ​ബോ​ർ​ഡി​ന് ​പ​രാ​തി​ ​ന​ൽ​കി.​ ​ദേ​വ​സ്വം​ ​ഓ​ഫീ​സ​റും​ ​ജീ​വ​ന​ക്കാ​ര​നെ​തി​രെ​ ​പ​രാ​തി​ ​സ​മ​ർ​പ്പി​​​ച്ചു.

ആചാര ലംഘനമെന്ന്​ അ​വ​ധി​യി​ലാ​ണെ​ന്ന് ​പ​റ​യു​ന്ന​ ​ജീ​വ​ന​ക്കാ​രി​ക​ൾ​ ​അ​ന്നേ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഒ​പ്പി​ട്ട​തി​നാ​ൽ​ ​ആ​ചാ​ര​ലം​ഘ​നം​ ​ന​ട​ന്ന​താ​യി​ ​സം​ശ​യ​മു​ണ്ടെ​ന്നും​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ജീ​വ​ന​ക്കാ​ര​ൻ​ ​ദേ​വ​സ്വം​ ​ഓ​ഫീ​സ​ർ​ക്ക് ​മ​റ്റൊ​രു​ ​പ​രാ​തി​യും​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

യൂ​ണി​യ​ൻ​ ​അം​ഗ​മ​ല്ലെന്ന് സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​വി​വ​രാ​വ​കാ​ശ​ ​അ​പേ​ക്ഷ​ ​കൊ​ടു​ത്ത​ ​വ്യ​ക്തി​ക്ക് ​യൂ​ണി​യ​നു​മാ​യി​ ​യാ​തൊ​രു​ ​ബ​ന്ധ​മി​ല്ലെ​ന്നും​ ​സം​ഘ​ട​ന​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​യൂ​ണി​യ​നി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും​ ​സി​​.​ഡി​​.​ഇ.​ഒ.​ ​കേ​ന്ദ്ര​ ​ക​മ്മ​റ്റി​ ​പ്ര​സ്താ​വ​ന​യി​ൽ​ ​അ​റി​യി​ച്ചു.