'ഇന്ത്യാസ് അദ്രി പ്രയാൺ' യാത്രയുമായി സോനു സോമൻ

Tuesday 15 October 2024 12:42 AM IST

അടൂർ : എവറസ്റ്റ് ബേസ് ക്യാമ്പും ആഫ്രിക്കയിലെ കിളിമഞ്ചാരോയും കീഴടക്കിയ അടൂർ പന്നിവിഴ സ്വദേശിനി സോനു സോമൻ ഇന്ത്യയാകെ സഞ്ചരിച്ചുള്ള സാഹസിക യാത്രക്കൊരുങ്ങുന്നു. സ്ത്രീകൾക്ക് തനിച്ച് യാത്ര ചെയ്യാൻ ധൈര്യം പകരുക, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം എന്നീ ലക്ഷ്യവുമായാണ് 'ഇന്ത്യാസ് അദ്രി പ്രയാൺ' എന്ന് പേരിട്ടിരിക്കുന്ന യാത്ര നടത്തുക. 28 സംസ്ഥാനങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുകയാണ് സോനുവിന്റെ ലക്ഷ്യം. യാത്രാ പൂർത്തിയാക്കുന്നതിലൂടെ കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ വനിതയായി മാറുവാൻ സോനുവിന് കഴിയും. കേരളത്തിന്റെ സ്വന്തം ആനമുടിയിൽ നിന്ന് ആരംഭിച്ച് സിക്കിമിലെ കാഞ്ജൻ ജുംഗയിൽ യാത്ര അവസാനിക്കും. യാത്രയുടെ പോസ്റ്റർ ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.