അൻവറിന്റെ ആരോപണം തള്ളി ബിനോയ്
Tuesday 15 October 2024 12:58 AM IST
ആലുവ: ഏറനാട് നിയമസഭാ സീറ്റ് 25 ലക്ഷം രൂപയ്‌ക്ക് വിറ്റ പാർട്ടിയാണ് സി.പി.ഐ എന്ന പി.വി. അൻവർ എം.എൽ.എയുടെ ആരോപണത്തെ പുച്ഛിച്ച് തള്ളുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലുവ അദ്വൈതാശ്രമത്തിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പഴകി തുരുമ്പിച്ച ആരോപണമാണിത്. അൻവറിനെ കേരളത്തിലെ ജനങ്ങൾക്ക് നന്നായറിയാം. വെളിയം ഭാർഗവന്റെ പേര് പറയാൻ അയാൾക്ക് അവകാശമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.