വയനാട്: കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് നിർമ്മല

Monday 14 October 2024 11:03 PM IST

കൊച്ചി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് കേന്ദ്ര സഹായം നൽകുന്നതിൽ ഒരു അവഗണനയും കാണിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ കേന്ദ്രം ഒരു അവഗണനയും കാട്ടാറില്ല. പുത്തുമല ദുരന്തമുണ്ടായപ്പോൾ മുതൽ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് കേരളത്തിനുള്ള കരുതൽ ഉറപ്പാക്കിയതെന്നും അവർ പറഞ്ഞു. സമാനമായി വയനാടിന് ആവശ്യമായ കേന്ദ്ര സഹായം ഉറപ്പാക്കും.

കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി.

വയനാട് ദുരന്തത്തെ പ്രധാനമന്ത്രി ഫോട്ടോഷൂട്ടിനുള്ള അവസരമാക്കിയെന്ന ആരോപണത്തെയും ധനമന്ത്രി വിമർശിച്ചു. ഇത്തരം ആരോപണം ഉന്നയിക്കുന്നത് ഹൃദയശൂന്യർ ആണെന്നും അവർ പറഞ്ഞു.