ശിശുദിന മത്സരങ്ങൾ

Tuesday 15 October 2024 1:25 AM IST

പാലക്കാട്: ശിശുദിനത്തോട് അനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ 'വർണോത്സവം' എന്ന പേരിൽ കുട്ടികൾക്കായി 27ന് കൊടുവായൂർ അങ്കണവാടി ട്രെയിനിംഗ് സെന്ററിൽ വച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. പ്രസംഗം(മലയാളം), പദ്യം ചൊല്ലൽ, ലളിതഗാനം, ദേശഭക്തിഗാനം, നാടൻപാട്ട്, ഉപന്യാസം, കഥാരചന, കവിതാരചന എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. ഒരു കുട്ടിക്ക് വ്യക്തിഗത ഇനത്തിൽ മൂന്ന് മത്സരത്തിൽ പങ്കെടുക്കാം. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. വിവരങ്ങൾക്ക് ഫോൺ: 9447376974, 9048734959.