ഇനി കിവി ടെസ്റ്റിംഗ്!

Tuesday 15 October 2024 4:45 AM IST

ബംഗളൂരു: ഇന്ത്യയ്ക്ക് ഇനി ടെസ്റ്റ് പരീക്ഷ. ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന് നാളെ ബംഗളൂരുവിൽ തുടക്കമാകും. രാവിലെ 9.30 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പമ്പരയിലെ സമ്പൂർണ വിജയത്തിന് ശേഷമാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരെ ടെസ്റ്റ് പോരാട്ടത്തിനിറങ്ങുന്നത്. എന്നാൽ ട്വന്റി-20 ടീമിലുള്ള ആരും രോഹിത് ശർമ്മ നയിക്കുന്ന ടെസ്റ്റ് ടീമിൽ ഇല്ല എന്നതും കൗതുകമാണ്. പേസർ ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്‌ടൻ.

ട്വന്റി-20 പരമ്പരയ്ക്ക് മുൻപ് നടന്ന 2 മത്സരങ്ങൾ ഉൾപ്പെട്ട ടെസ്റ്റ് പരമ്പരയിലും സമ്പൂർണ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

അതേസമയം ന്യൂസിലാൻഡ് ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട ടെസ്റ്റിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിന് ശേഷമാണ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ സീനിയർ ബാറ്റർ കേൻ വില്യംസൺ കളിച്ചേക്കില്ലെന്നാണ് വിവരം.

ടീം

ഇന്ത്യ: രോഹത് (ക്യാപ്ടൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്ടൻ), യശ്വസി, റിഷഭ്,ഗിൽ,വിരാട്,രാഹുൽ,സർഫ്രാസ്,ജൂറൽ,അശ്വിൻ, ജഡേജ,അക്ഷർ, കുൽദീപ്,സിറാജ്, ആകാശ്‌ദീപ്.

ന്യൂസിലാൻഡ്: ലതാം (ക്യാപ്ടൻ), കോൺവേ,ബ്ലണ്ടൽ,വില്യംസൺ,യംഗ്, ബ്രേസ്‌വെൽ,ചാപ്‌മാൻ,മിച്ചൽ,ഫിലിപ്പ്‌സ്,രചിൻ,സാന്റ്‌നർ, ഹെൻറി,റൂർക്കി, അജാസ്,സിയേഴ്‌സ്, സൗത്തി.

ഫിക്‌സ്‌ചർ

ഒന്നാം ടെസ്റ്റ് - ഒക്ടോബർ 16-20

ബംഗളൂരു, ചിന്നസ്വാമി

രണ്ടാം ടെസ്റ്റ് - ഒക്ടോബർ 24-28

പൂനെ,എം.സി.എ ഗ്രൗണ്ട്

മൂന്നാം ടെസ്റ്റ്: നവംബർ 1-5

മുംബയ്, വാങ്കഡേ

ലൈവ്: സ്പോർട്‌സ് 18, ജിയോ സിനിമ.