സഞ്ജുവിന് നീല പൊന്നാട നൽകി വരവേറ്റ് തരൂർ

Tuesday 15 October 2024 4:53 AM IST

തിരുവനന്തപുരം: ബംഗ്ലാദേശിെതിരായ ട്വന്റി- പരമ്പരയിൽ സെഞ്ച്വറിത്തിളക്കത്തോടെ നിറഞ്ഞാടിയ ശേഷം സ്വദേശമായ തിരുവനന്തപുരത്ത് തിരിച്ചെത്തിയ സഞ്ജു സാംസണ് ശശി തരൂർ എം.പിയുടെ ആദരം. നില നിറത്തിലുള്ല പൊന്നാട അണിയിച്ചാണ് സഞ്ജുവിനെ തരൂർ ആദരിച്ചത്. ഇന്ത്യൻ ടീമിന്റെ ജേഴ്‌സിയുടെ നിറത്തിലുള്ള പൊന്നാട തന്നെ സഞ്ജുവിനെ അണിയിക്കാനായതിൽ സന്തോഷമുണ്ടെന്ന് തരൂർ എക്സിൽ കുറിച്ചു. സഞ്ജുവിനൊപ്പമുള്ള ചിത്രങ്ങളും തരൂർ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളവും പഞ്ചാബും തമ്മിൽ നടന്ന ര‍ഞ്ജി ട്രോഫി മത്സരത്തിന്റെ വേദിയായ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിലെത്തി താരങ്ങളെ താരങ്ങളെ കാണാനും സഞ്ജു ഇന്നലെ സമയം കണ്ടെത്തി.