പാകിസ്ഥാൻ തോറ്റു,​ ഇന്ത്യ പുറത്ത് ന്യൂസിലാൻഡ് സെമിയിൽ

Tuesday 15 October 2024 4:56 AM IST

ദു​ബാ​യ്:​ ഇ​ന്ത്യ​യ​ക്ക് ​കൂ​ടി​ ​നി​ർ​ണാ​യ​ക​മാ​യിരുന്ന​​ ​ട്വ​ന്റി​-20​ ​വ​നി​താ​ ​ലോ​ക​ക​പ്പി​ലെ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ഗ്രൂ​പ്പ് ​എ​യി​ലെ ​മ​ത്സ​ര​ത്തി​ൽ​ ​പാ​കി​സ്ഥാ​നെ​തി​രെ​ ​54 റൺസിന്റെ ജയം നേടി ന്യൂസിൻഡ് സെമി ഫൈനലിലെത്തി. ഇന്ത്യയും പാകിസ്ഥാനും സെമി കാണാതെ പുറത്തായി. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ന്യൂ​സി​ല​ൻ​ഡ് 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 110​ ​റ​ൺ​സ് ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​പാ​കി​സ്ഥാ​ൻ​ ​​ 11.4 ​ഓ​വ​റി​ൽ​ 56 റൺസിന് ഓൾഔട്ടാവുകയായിരുന്നു.​ ​പാ​കി​സ്ഥാ​ൻ​ ​ജ​യി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​ഇ​ന്ത്യ​യ്ക്ക് ​സെ​മി​ ​പ്ര​തീ​ക്ഷ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ക്യാപ്ടൻ ഫാത്തിമ സന (21)​,​ മുനീബ അലി (15)​ എന്നിവർക്ക് മാത്രമാണ് പാക്ക് ബാറ്റർമാരിൽ രണ്ടക്കം കാണാനായുള്ളൂ. കിവീസിനായി അമേലിയ കർ 3 വിക്കറ്റ് വീഴ്ത്തി.

കൈവിട്ടത് 8 ക്യാച്ചുകൾ നേ​ര​ത്തേ​ ​ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ന്യൂ​സി​ലാ​ൻ​ഡ് ​ടീ​മി​ന്റെ​ ​റ​ണ്ണൊ​ഴു​ക്ക് ​പാ​ക് ​ക്യാ​പ്ട​ൻ​ ​ഫാ​ത്തി​മ​ ​സ​ന​ ​സ്‌​പി​ന്ന​ർ​മാ​രെ​ക്കൊ​ണ്ട് ​ത​ട​യു​ക​യാ​യി​രു​ന്നു.​ ​അ​തേ​സ​മ​യം​ ​ഫീ​ൽ​ഡിം​ഗി​ൽ​ ​വ​ലി​യ​ ​പി​ഴ​വു​ക​ൾ​ ​വ​രു​ത്തി​യ​ ​പാ​കി​സ്ഥാ​ൻ​ ​ഫീ​ൽ​ഡ​ർ​മാ​ർ​ ​എ​ട്ടോ​ളം​ ​അ​നാ​യാ​സ​ ​ക്യാ​ച്ചു​ക​ളാ​ണ് ​നി​ല​ത്തി​ട്ട​ത്.​ 28​ ​റ​ൺ​സെ​ടു​ത്ത​ ​ഓ​പ്പ​ണ​ർ​ ​സൂ​സി​ ​ബേ​റ്റ്‌​സാ​ണ് ​ന്യൂ​സി​ല​ൻ​ഡി​ന്റ​ ​ടോ​പ്‌​ ​സ്കോ​റ​ർ.​ ​ബ്രൂ​ക്ക് ​ഹ​ല്ലി​ഡേ​ ​(22​),​സോ​ഫി​ ​ഡി​വൈ​ൻ​ ​(19​)​ ​എ​ന്നി​വ​രും​ ​ഭേ​ദ​പ്പ​ട്ട​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​പാ​കി​സ്ഥാ​നാ​യി​ ​ന​ഷാ​ര​ ​സ​ന്ധു​ 3​ ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്ത്തി.