ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

Wednesday 16 October 2024 12:00 AM IST

തിരുവനന്തപുരം: കാസർകോട് ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (നേരിട്ടുളള നിയമനം, എൻ.സി.എ) (കാറ്റഗറി നമ്പർ 700/2021 - 704/2021, 111/2022) തസ്തികയിലേക്ക് മാറ്റി വച്ച ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 17 ന്കാസർകോട് വിദ്യാനഗർ (പോസ്റ്റ്) ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ നടത്തും.

അഭിമുഖ തീയതി പുനഃക്രമീകരിച്ചു

കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 494/2020) തസ്തികയിലേക്ക് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ 24 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള അഭിമുഖം 25 ലേക്കും വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കോഴിക്കോട് ജില്ല) (കാറ്റഗറി നമ്പർ 271/2022) തസ്തികയിലേക്ക് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ 25ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം 24 ലേക്കും മാറ്റി വച്ചു.

അഭിമുഖം

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 703/2022) തസ്തികയിലേക്ക് 18 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിൽ ഇന്റേണൽ ഓഡിറ്റർ (പാർട്ട് 1- ജനറൽ) (കാറ്റഗറി നമ്പർ 302/2021) തസ്തികയിലേക്ക് 29, 30 തീയതികളിൽ രാവിലെ 9.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546442.

സർട്ടിഫിക്കറ്റ് പരിശോധന

കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ മെയിൽ നഴ്സ് (കാറ്റഗറി നമ്പർ 437/2023) തസ്തികയിലേക്ക് 22ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546433 .