ശിവഗിരി തീർത്ഥാടനം: ആലോചനായോഗം 20 ന്
Friday 18 October 2024 4:55 AM IST
ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ കല്പിച്ചരുളിയ ശിവഗിരി തീർത്ഥാടനമഹാമഹത്തിന്റെ തുടർച്ചയായി 92-ാമത് തീർത്ഥാടനം ഡിസംബർ 30, 31, 2025 ജനുവരി 1 തീയതികളിൽ നടക്കും.തീർത്ഥാടനം വിജയപ്രദമാക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് ഗുരുഭക്തന്മാരുടെയും ഗുരുദേവന്റെ തിരുനാമത്തിലുള്ള സംഘടനാഭാരവാഹികളുടേയും യോഗം ഒക്ടോബർ 20ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ശിവഗിരിമഠത്തിൽ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേരും.
ബന്ധപ്പെട്ടവരെല്ലാം യോഗത്തിൽ പങ്കെടുക്കണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ അറിയിച്ചു.