റെ​ക്കാ​ഡ് ​കു​തി​പ്പോടെ ​സ്വ​ർ​ണം മുന്നോട്ട്

Friday 18 October 2024 12:13 AM IST

പവൻ വില@57,280 രൂപ

കൊ​ച്ചി​:​ ​ആ​ഗോ​ള​ ​വി​പ​ണി​യു​ടെ​ ​ചു​വ​ടു​പി​ടി​ച്ച് ​ഇ​ന്ന​ലെ​ ​കേ​ര​ള​ത്തി​ൽ​ ​സ്വ​ർ​ണം​ ​പ​വ​ന് 160​ ​രൂ​പ​ ​ഉ​യ​ർ​ന്ന് 57,280​ ​രൂ​പ​യെ​ന്ന​ ​പു​തി​യ​ ​റെ​ക്കാ​ഡി​ട്ടു.​ ​ഗ്രാ​മി​ന് ​വി​ല​ 20​ ​രൂ​പ​ ​കൂ​ടി​ 7,160​ ​രൂ​പ​യി​ലെ​ത്തി.​ ​ആ​ഗോ​ള​ ​മേ​ഖ​ല​യി​ൽ​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​വ​ൻ​കി​ട​ ​ഫ​ണ്ടു​ക​ൾ​ ​ഓ​ഹ​രി,​ ​നാ​ണ​യ​ ​വി​പ​ണി​ക​ളി​ൽ​ ​നി​ന്നും​ ​പ​ണം​ ​പി​ൻ​വ​ലി​ച്ച് ​സ്വ​ർ​ണ​ത്തി​ലേ​ക്ക് ​പ​ണ​മൊ​ഴു​ക്കു​ക​യാ​ണ്.​ ​അ​മേ​രി​ക്ക​ൻ​ ​ഡോ​ള​റി​ന് ​പ​ക​രം​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ലേ​ക്ക് ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​സ്വ​ർ​ണം​ ​വാ​ങ്ങു​ന്ന​തും​ ​വി​ല​ ​ഉ​യ​ർ​ത്തു​ന്നു.പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​അ​മേ​രി​ക്ക​യി​ൽ​ ​പ​ലി​ശ​ ​കു​റ​യാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ളും​ ​സ്വ​ർ​ണ​ത്തി​ന് ​അ​നു​കൂ​ല​മാ​ണ്. ഇന്ത്യ,​ പോളണ്ട്,​ ചൈന,​ ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിലാണ് വിപണിയിൽ നിന്ന് സ്വർണം വാങ്ങിക്കൂട്ടിയത്.

വില ഇന്നും കൂടും

രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2,700 ഡോളറിലേക്ക് അടുത്തു. ഇതോടെ കേരളത്തിൽ ഇന്ന് സ്വർണ വില പവന് 480 രൂപയിലധികം കൂടിയേക്കും. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുന്നതും ആഭ്യന്തര വില ഉയരാൻ ഇടയാക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ നടപ്പുവർഷം പവൻ വില 60,000 രൂപ കടക്കാൻ ഇടയുണ്ടെന്ന് ജുവലറി ഉടമകൾ പറയുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് പണമൊഴുക്ക് മുൻപൊരിക്കലുമില്ലാത്ത വിധം കൂടുകയാണ്.