ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു
Tuesday 22 October 2024 4:09 AM IST
തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഇൗയാഴ്ച തന്നെ വിതരണം നടത്തും. ഒാണത്തിന് ശേഷം ഇപ്പോഴാണ് ക്ഷേമപെൻഷൻ നൽകുന്നത്. ഇൗ സാമ്പത്തിക വർഷം തുടങ്ങുമ്പോൾ അഞ്ചുമാസത്തെ കുടിശികയുണ്ടായിരുന്നു. അതിൽ ഒരു മാസത്തേത് ഒാണക്കാലത്ത് നൽകി. ഒരു മാസത്തെ കുടിശിക ഡിസംബറിലും നൽകും. ശേഷിക്കുന്ന മൂന്നു മാസത്തെ കുടിശിക അടുത്ത വർഷം നൽകും. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുക.