എ.ഡി.എമ്മിന്റെ ആത്മഹത്യ: അ​ന്വേ​ഷ​ണ​ ​ റി​പ്പോ​ർ​ട്ട് ​ഇ​ന്ന്, ന​വീ​നി​ന് വീ​ഴ്ചയി​ല്ലെന്ന് സൂചന

Wednesday 23 October 2024 4:37 AM IST

​​​​തിരുവനന്തപുരം/കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ഗീത.എ തയ്യാറാക്കിയ വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും. സംഭവത്തിലെ പ്രതിയായ പി.പി.ദിവ്യയുടെ മൊഴി എടുക്കാതെയുള്ള റിപ്പോർട്ടാവും റവന്യു മന്ത്രിക്ക് നൽകുക.

വകുപ്പുതല മൊഴിയെടുക്കൽ പൂർത്തിയാക്കി തലസ്ഥാനത്ത് തിരിച്ചെത്തിയ ഗീത ഇന്നലെ റിപ്പോർട്ട് പൂർത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എമ്മിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളതെന്ന് അറിയുന്നു. ഇന്ന് മന്ത്രിസഭായോഗം നടക്കുന്നതിനാൽ അതിനു മുമ്പായി റിപ്പോർട്ട് നൽകണമെന്നാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറോട് റവന്യു മന്ത്രി നിർദ്ദേശിച്ചിരുന്നത്. റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു പോകുമോ എന്ന കാര്യം വ്യക്തമല്ല. നവീൻ ബാബുവിനെ കഴിഞ്ഞ ദിവസവും മന്ത്രി കെ. രാജൻ ന്യായീകരിച്ചിരുന്നു. നവീൻബാബു മികച്ച ഉദ്യോഗസ്ഥനാണെന്ന നിലപാടാണ് മന്ത്രി ആവർത്തിച്ചത്. എന്നാൽ,​ നവീൻ ബാബുവിനു കൈക്കൂലി നൽകിയെന്നാണ് പെട്രോൾ പമ്പിനുവേണ്ടി അപേക്ഷ നൽകിയ പ്രശാന്തൻ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർക്കു നൽകിയ മൊഴി. കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ സംബന്ധിച്ചും നിർണായകമാണ് റിപ്പോർട്ട്.

ആരെയും സംരക്ഷിക്കില്ല: മന്ത്രി രാജൻ

വാർത്തകളുടെ അടിസ്ഥാനത്തിൽ തീരുമാനത്തിലേക്ക് എത്താൻ കഴിയില്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. ആരെയും സംരക്ഷിക്കുന്ന ഇടപെടൽ ഉണ്ടാകില്ല. സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്ര​ശാ​ന്ത​നെ​തി​രെ വീ​ണ്ടും​ ​തെ​ളി​വ്

ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രാ​യ​ ​കൈ​ക്കൂ​ലി​ ​ആ​രോ​പ​ണം​ ​വ്യാ​ജ​മാ​ണെ​ന്ന​തി​ന് ​കൂ​ടു​ത​ൽ​ ​തെ​ളി​വ്.​ ​ പെ​ട്രോ​ൾ​ ​പ​മ്പി​നാ​യു​ള്ള​ ​അ​പേ​ക്ഷ​യി​ലെ​ ​പ്ര​ശാ​ന്ത​ന്റെ​ ​ഒ​പ്പും​ ​കൈ​ക്കൂ​ലി​ ​പ​രാ​തി​യി​ലെ​ ​ഒ​പ്പും​ ​വ്യ​ത്യ​സ്തം.​ ​അ​പേ​ക്ഷ​യി​ലെ​ ​ഒ​പ്പും​ ​ഭൂ​മി​ ​സം​ബ​ന്ധി​ച്ച് ​ക​രാ​റി​ലെ​ ​ഒ​പ്പും​ ​സ​മാ​ന​മാ​ണ്.​ ​പെ​ട്രോ​ൾ​ ​പ​മ്പി​നു​ള്ള​ ​പാ​ട്ട​ക്ക​രാ​റി​ലും​ ​കൈ​ക്കൂ​ലി​ ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​യി​ലും​ ​പ്ര​ശാ​ന്ത​ന്റെ​ ​ഒ​പ്പ് ​വ്യ​ത്യ​സ്ത​മാ​ണെ​ന്ന് ​നേ​ര​ത്തെ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​അ​പേ​ക്ഷ​യി​ലും​ ​പാ​ട്ട​ക്ക​രാ​റി​ലും​ ​ടി.​വി.​പ്ര​ശാ​ന്ത് ​എ​ന്നാ​ണ് ​പേ​ര് ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​കൈ​ക്കൂ​ലി​ ​ആ​രോ​പ​ണ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ന​ൽ​കി​യെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്ന​ ​പ​രാ​തി​യി​ൽ​ ​പ​ക്ഷേ​ ​പ്ര​ശാ​ന്ത​ൻ​ ​ടി.​വി​ ​എ​ന്നു​മാ​ണ്.​ ​ക​ണ്ണൂ​ർ​ ​ഭാ​ഗ​ത്ത് ​പ്ര​ശാ​ന്ത് ​എ​ന്ന​ ​പേ​ര് ​പ്രാ​ദേ​ശി​ക​മാ​യി​ ​പ്ര​ശാ​ന്ത​ൻ​ ​എ​ന്ന​ ​രീ​തി​യി​ൽ​ ​പ​രി​ച​യ​ക്കാ​ർ​ ​ഉ​ച്ച​രി​ക്കാ​റു​ണ്ട്.​ ​ധൃ​തി​യി​ൽ​ ​മ​റ്റാ​രെ​ങ്കി​ലും​ ​പ​രാ​തി​ ​ത​യ്യാ​റാ​ക്കി​യ​പ്പോ​ൾ​ ​സം​ബ​ന്ധി​ച്ച​ ​അ​ബ​ദ്ധ​മാ​ണി​തെ​ന്നാ​ണ് ​സം​ശ​യം.