കോതമംഗലം കിരീടത്തിലേക്ക്
കോതമംഗലം: കിരീടം നെഞ്ചോട് ചേർക്കാനുള്ള കുതിപ്പിന് വേഗം കൂട്ടി കോതമംഗലം. മീറ്റിന്റെരണ്ടാം ദിനം 12 സ്വർണം ട്രാക്കിൽ നിന്നും ഫീൽഡിൽ നിന്നുമായി ആതിഥേയർ കൊയ്‌തെടുത്തു. ആകെ പോയിന്റ് 231. കിരീടം ഉറപ്പിച്ചു. 26 സ്വർണവും 30 വെള്ളിയും 12 വെങ്കലവുമാണ് കോതമംഗലത്തിന്റെ കൈയിൽ. 10 സ്വർണവും 9 വീതം വെള്ളിയും വെങ്കലവുമായി അങ്കമാലി രണ്ടാം സ്ഥാനത്ത്,86 പോയിന്റ്. 50 പോയിന്റുളള പെരുമ്പാവൂർ ഉപജില്ല മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 6 സ്വർണവും 5 വീതം വെള്ളിയും വെങ്കലവും.
സ്‌കൂൾ പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനക്കാരായ മാർബേസിൽ എച്ച്.എസ്.എസിന്റെയും (132), കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന്റെയും (71) മികവാണ് കോതമംഗലത്തിന്റെ കുതിപ്പിനുള്ള ഇന്ധനം. 14 സ്വർണവും 18 വെള്ളിയും 8 വെങ്കലവുമാണ് മാർബേസിലിന്റെ ആകെ സമ്പാദ്യം. സെന്റ് സ്റ്റീഫൻസിന് 9 സ്വർണവും 8 വെള്ളിയും 3 വെങ്കലവുമുണ്ട്. അങ്കമാലി മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് എച്ച്.എസാണ് മൂന്നാം സ്ഥാനത്ത്. 8 സ്വർണവും 5 വീതം വെള്ളിയും വെങ്കലവുമടക്കം 60 പോയിന്റ്. സീനിയർ ആൺകുട്ടികളിൽ കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന്റെ അൻസാഫ് കെ. അഷ്രഫ് സ്പ്രിന്റ് ഡബിൾ തികച്ചു. 200 മീറ്ററിൽ 22.6 സെക്കൻഡിൽ താരം ലക്ഷ്യം തൊട്ടു. പെൺകുട്ടികളിൽ മാർബേസിൽ സ്‌കൂളിന്റെ നിത്യ സി.ആർ ട്രിപ്പിൾ സ്വർണം നേടി. 3000, 1500, 800 ഇനങ്ങളിലാണ് നേട്ടം. രണ്ടാം ദിനം മീറ്റ് റെക്കാഡില്ല.സീനിയർ ആൺ-പെൺ വിഭാഗങ്ങളുടെ 400 മീറ്റർ ഫൈനൽ ഉൾപ്പെടെ 36 ഇനങ്ങളിൽ ഇന്നാണ് ഫൈനൽ