വൈദ്യുതി വിതരണം ശരിയാക്കാൻ വേണ്ടത് 143.5 കോടി
തിരുവനന്തപുരം: പ്രളയം തകരാറിലാക്കിയ വൈദ്യുതി വിതരണ ശൃംഖല പൂർവസ്ഥിതിയിലാക്കാൻ കെ.എസ്.ഇ.ബിക്ക് 143.56 കോടി രൂപ ചെലവ് വരുമെന്ന് പ്രാഥമിക നിഗമനം. 690 ട്രാൻസ്‌ഫോർമറുകൾ അറ്റകുറ്റപ്പണി നടത്തി കേടു തീർക്കുകയോ മാറ്റി സ്ഥാപിക്കേണ്ടിയോ വരും. 2062 ഹൈടെൻഷൻ പോളുകൾക്കും 11,248 ലോ ടെൻഷൻ പോളുകൾക്കും കാര്യമായ കേടുപാട് സംഭവിച്ചിച്ചുണ്ട്. 1757 സ്ഥലങ്ങളിൽ എച്ച്.ടി ലൈനും 49,849 സ്ഥലങ്ങളിൽ എൽ.ടി ലൈനും പൊട്ടിവീണു.
കണ്ണൂർ, മഞ്ചേരി, വടകര, കോഴിക്കോട്, തിരൂർ, ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സർക്കിളുകൾക്കു കീഴിലാണ് കൂടുതൽ നാശനഷ്ടം. വെള്ളക്കെട്ടു കാരണം പല സ്ഥലങ്ങളിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് ട്രാൻസ്‌ഫോർമറുകൾ ഓഫ് ചെയ്യേണ്ടിവന്നിട്ടുണ്ട്. നിലവിൽ 7,003 ട്രാൻസ്‌ഫോർമറുകളാണ് ഇക്കാരണത്താൽ ചാർജ്ജ് ചെയ്യാൻ സാധിക്കാത്തത്.13.24 ലക്ഷം ഉപയോക്താക്കൾക്ക് വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുണ്ട്. പമ്പ് ഹൗസുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും വൈദ്യുതി എത്തിക്കുന്നതിനാണ് മുൻഗണന.