പാലക്കാട്ട് രാഹുലിന് അൻവറിന്റെ പിന്തുണ
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്
പി.വി.അൻവർ എം.എൽ.എ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ഫാസിസം കടന്നുവരാതിരിക്കാനാണ് രാഹുലിനെ പിന്തുണക്കുന്നതെന്നും . ലക്കാട് നടന്ന ഡി.എം.കെ സ്ഥാനാർഥി മിൻഹാജിന്റെ റോഡ്‌ഷോയ്ക്കു ശേഷം പൊതുയോഗത്തിൽ അൻവർ
പറഞ്ഞു..
രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകാൻ ഇന്നലെ ചേർന്ന ഡി.എംകെ യോഗത്തിൽ തീരുമാനിച്ചു. അത് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല. ഇവിടെ ഇപ്പോഴും കോൺഗ്രസിനെ വളഞ്ഞ വഴിയിലൂടെ വളർത്താൻ ശ്രമിക്കുന്ന സ്വാർത്ഥ സ്വഭാവം കാണാതിരുന്നിട്ടല്ല. രണ്ട് ദിവസം മുമ്പ് അപമാനിച്ചിട്ടും അതെല്ലാം സഹിക്കുകയാണെന്നും അൻവർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ സ്വതന്ത്രനായി മത്സരിപ്പിക്കണം. ചേലക്കരയിൽ പിണറായിസത്തിന് എതിരെയാണ് പോരാട്ടം. എ.ഐ.സി.സി അംഗമാണ് അവിടെ മത്സരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള നെക്സസിന്റെ ഭാഗമായാണ് എൻ.കെ സുധീർ തഴയപ്പെട്ടത്. ചേലക്കരയിൽ കോൺഗ്രസ് സുധീറിനെ പിന്തുണയ്ക്കണം. രമ്യാ ഹരിദാസിനെ പിൻവലിക്കണം. അമേരിക്കൻ പ്രസിഡന്റ് വന്നാലും ചേലക്കരയിലെ ഡി.എം.കെ സ്ഥാനാർത്ഥിയെ പിൻവലിക്കില്ല. ഇനി ഈ വിഷയത്തിൽ ചർച്ചയുമില്ലെന്നും അൻവർ നിലപാട് വ്യക്തമാക്കി.