എ.ഐ 'തല'യുമായെത്തി ഫസ്റ്റടിച്ച് മേമുണ്ട

Saturday 26 October 2024 12:02 AM IST
1 ശാസ്ത്ര നാടകം ' തല ' അരങ്ങിൽ 2. ശാസത്ര നാടകം ' തല ' ടീം 3 മികച്ച നടൻ ഫിദൽ ഗൗതം

കു​ന്ദ​മം​ഗ​ലം​​ ​:​ ​ജി​ല്ലാ​ ​ശാ​സ്ത്ര​ ​നാ​ട​ക​ ​മ​ത്സ​ര​ത്തി​ൽ​ ​മേ​മു​ണ്ട​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ന്റെ​ ​'​ത​ല​'​ ​യി​ൽ​ ​വി​ജ​യ​ ​കി​രീ​ടം.​ ​എ​ ​ഗ്രേ​ഡോ​ടെ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​നാ​ട​ക​ത്തി​ൽ​ ​ഫി​ദ​ൽ​ ​ഗൗ​തം​ ​മി​ക​ച്ച​ ​ന​ട​നാ​യി.​ ​ജി​നോ​ ​ജോ​സ​ഫി​നാ​ണ് ​മി​ക​ച്ച​ ​ര​ച​ന​യ്ക്കും​ ​സം​വി​ധാ​ന​ത്തി​നു​മു​ള്ള​ ​അം​ഗീ​കാ​രം.​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി​യെ​ ​ഇ​തി​വൃ​ത്ത​മാ​ക്കി​ ​അ​ന്ധ​വി​ശ്വാ​സ​ത്തി​നും​ ​പ്ര​കൃ​തി​ ​ചൂ​ഷ​ണ​ത്തി​നു​മെ​തി​രാ​യ​ ​ശ​ക്ത​മാ​യ​ ​സ​ന്ദേ​ശ​മാ​യി​ ​നാ​ട​കം.​ ​ഊ​രി​ലെ​ ​അ​ന്ത​വി​ശ്വാ​സ​ങ്ങ​ൾ​ക്കെ​തി​രെ​ ​ശാ​സ്ത്ര​ ​ബോ​ധം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ ​അ​ച്ഛ​നും​ ​മ​ക​നും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ണ് ​നാ​ട​കം​ ​വി​ക​സി​ക്കു​ന്ന​ത്.​ ​അ​ന്ത​വി​ശ്വാ​സ​ങ്ങ​ൾ​ ​തു​റ​ന്ന് ​കാ​ട്ടി​യ​ ​അ​ച്ഛ​നെ​ ​ഊ​രു​വി​ല​ക്കി​ ​നാ​ടു​ക​ട​ത്തി​യെ​ങ്കി​ലും​ ​ശാ​സ്ത്ര​ ​വ​ഴി​ ​വി​ടാ​തെ​ ​പി​ന്തു​ട​ർ​ന്ന​ ​മ​ക​ൻ​ ​ഊ​രു​കാ​രു​ടെ​ ​ആ​രാ​ധ​ന​ ​മൂ​ർ​ത്തി​യാ​യ​ ​മാ​ട​ൻ​ ​വ​ല്യ​ച്ഛ​ന്റെ​ ​ത​ല​യോ​ട്ടി​ക്ക​ക​ത്ത് ​എ.​ഐ​ ​ചി​പ്പ് ​സ്ഥാ​പി​ച്ച് ​പ്ര​കൃ​തി​ ​ദു​ര​ന്ത​ങ്ങ​ളും​ ​മ​റ്റും​ ​പ്ര​വ​ചി​ക്കു​ന്നു.​ ​പ്ര​വ​ച​ന​ങ്ങ​ൾ​ ​പ​ല​തും​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യ​തോ​ടെ​ ​ത​ല​യോ​ട്ടി​ക്കു​ള്ളി​ൽ​ ​ഘ​ടി​പ്പി​ച്ച​ ​ചി​പ്പ് ​പു​റ​ത്തെ​ടു​ത്ത് ​ശാ​സ്ത്ര​ ​സ​ത്യം​ ​വെ​ളി​പ്പെ​ടു​ന്നി​ട​ത്ത് ​നാ​ട​ക​ത്തി​ന് ​തി​ര​ശീ​ല​ ​വീ​ഴു​ന്നു.​ ​"​മ​രി​ച്ച് ​മ​ണ്ണ​ടി​ഞ്ഞ​വ​രു​ടെ​ ​ചി​ത​ൽ​ ​തി​ന്ന​ ​ത​ല​യോ​ട്ടി​ക​ള​ല്ല​ ​മ​ര​ണ​മി​ല്ലാ​ത്ത​ ​ചി​ന്ത​ക​ൾ​ ​പേ​റു​ന്ന​വ​രു​ടെ​ ​ജീ​വ​നു​ള്ള​ ​ത​ല​ച്ചോ​റു​ക​ളാ​ണ് ​ച​രി​ത്രം​ ​ര​ചി​ച്ച​ത്.....​മ​നു​ഷ്യ​ർ​ ​നി​ർ​മ്മി​ച്ച​ ​യ​ന്ത്ര​ങ്ങ​ൾ​ ​ലോ​കം​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​കാ​ല​ത്ത് ​ഇ​നി​യെ​ങ്കി​ലും​ ​ത​ല​ച്ചോ​റ് ​കൊ​ണ്ട് ​ചി​ന്തി​ക്കെ​ന്ന് ​ആ​ഹ്വാ​നം​ ​ചെ​യ്യു​ന്ന​ ​നാ​ട​ക​ത്തെ​ ​നി​റ​ഞ്ഞ​ ​കൈ​യ​ടി​യോ​ടെ​യാ​ണ് ​സ​ദ​സ് ​ഏ​റ്റെ​ടു​ത്ത​ത്.​ ​ക​ഴി​ഞ്ഞ​ 20​ ​വ​ർ​ഷ​മാ​യി​ ​ശാ​സ്ത്ര​ ​നാ​ട​ക​ത്തി​ൽ​ ​ജി​ല്ലാ​ ​-​ ​സം​സ്ഥാ​ന​ ​ത​ല​ങ്ങ​ളി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടു​ന്ന​ ​മേ​മു​ണ്ട​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലെ​ ​യാ​ഷി​ൻ​റാം​ ​സി​ ​എം,​ ​ലാ​മി​യ​ ​എ​സ് ​ആ​ർ,​ ​നീ​ഹാ​ർ​ ​ഗൗ​തം​ ​വി​ ​കെ,​ ​അ​ദ്രി​നാ​ദ്,​ ​ഇ​ഷാ​ൻ,​ ​ഫി​ദ​ൽ​ ​ഗൗ​തം,​ ​ഹ​രി​ദേ​വ് ​ഒ​ത​യോ​ത്ത്,​ ​വേ​ദി​ക​ ​നി​ധി​ൻ​ ​എ​ന്നി​വ​രാ​ണ് ​വേ​ദി​യി​ൽ​ ​ത​ക​ർ​ത്താ​ടി​യ​ത്.​ ​സ​യ​ൻ​സ് ​അ​ദ്ധ്യാ​പ​ക​നാ​യ​ ​രാ​ഗേ​ഷ് ​പു​റ്റാ​റ​ത്ത് ​ന​ട​ക​സം​ഘ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി. കൊ​യി​ലാ​ണ്ടി​ ​പ​ന്ത​ലാ​യ​നി​ ​ഗ​വ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​നാ​ണ് ​ര​ണ്ടാം​ ​സ്ഥാ​നം​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​ഗേ​ൾ​സ് ​ഹൈ​സ്കൂ​ൾ​ ​വ​ട​ക​ര,​ ​സെ​ന്റ് ​വി​ൻ​സ​ന്റ് ​കോ​ള​നി​ ​ഗേ​ൾ​സ് ​ഹൈ​സ്കൂ​ൾ​ ​കോ​ഴി​ക്കോ​ട് ​എ​ന്നി​വ​ർ​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​പ​ങ്കി​ട്ടു.​ 11​ ​ഉ​പ​ജി​ല്ല​യി​ൽ​ ​നി​ന്നാ​യി​ 11​ ​നാ​ട​ക​ങ്ങ​ളാ​ണ് ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.