'നിങ്ങളുടെ എംപിയല്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി അധിക്ഷേപിച്ചു'; പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി നേതാവ്
Saturday 26 October 2024 2:58 PM IST
തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപി നേതാവിന്റെ പരാതി. ചങ്ങനാശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പ്രധാനമന്ത്രിക്ക് നേരിട്ട് പരാതി അയച്ചത്. സുരേഷ് ഗോപി പാർട്ടി പ്രവർത്തകരെ അപമാനിച്ചെന്നാണ് കണ്ണൻ പായിപ്പാട് അയച്ച പരാതിയിൽ പറയുന്നത്. മെമ്മോറാണ്ടം നൽകാൻ വന്നവരെ നിങ്ങളുടെ എംപിയല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും പ്രവർത്തകരെ കളിയാക്കിയെന്നും ബിജെപിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.