കിളിരൂർ കേസിലെ വിഐപി ആര്? സത്യം വെളിപ്പെടുത്തി ശ്രീലേഖ ഐപിഎസ്

Saturday 26 October 2024 6:05 PM IST

കിളിരൂർ കേസിലെ വിഐപി എന്നത് ചമച്ചെടുത്ത വാർത്തയാണെന്ന് മുൻ ഡിജിപി ശ്രീലേഖ ഐപിഎസ്. അങ്ങനൊരു വിഐപി ഇല്ലെന്നും അതിന്റെ പേരിൽ ധാരാളം പേർ പഴി കേട്ടതാണെന്നും ശ്രീലേഖ പ്രതികരിച്ചു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശ്രീലേഖ. വളരെ നിർഭാഗ്യകരമായ കേസായിരുന്നു കിളിരൂർ കേസ്. ഒരു പാവം പെൺകുട്ടിയെ നശിപ്പിച്ച കേസ്. കുത്തിപ്പൊക്കി വലിയ വിവാദമാക്കിയ കേസ്. പൊളിറ്റിക്കൽ മൈലേജിന് വേണ്ടിയാണ് വിഐപി ഫാക്‌ടർ കേസിൽ കൊണ്ടുവന്നതെന്ന് ശ്രീലേഖ വെളിപ്പെടുത്തി.

ബിജെപിയിൽ ചേർന്ന സാഹചര്യം വളരെ ആകസ്‌മികമായാണെന്നും ശ്രീലേഖ പറഞ്ഞു. ഒരു സ്ഥാനവും ലഭിക്കുമെന്ന ഉദ്ദേശ്യത്തിലല്ല പാർട്ടിയിൽ ചേർന്നത്. റിട്ടയർമെന്റ് ജീവിതം വളരെ ആസ്വദിച്ച് മുന്നോട്ട് പോവുകയാണ്. ആ സാഹചര്യത്തിലാണ് ക്ഷണവുമായി ബിജെപിക്കാർ എത്തുന്നത്. പലപ്പോഴും താൽപര്യമില്ല എന്ന് പറഞ്ഞ് മാറ്റിവച്ച കാര്യമാണ്. വയനാട്ടിൽ പ്രചരണത്തിന് നേതാക്കൾ വിളിക്കുകയാണെങ്കിൽ പോകും. അത് തന്റെ ഉത്തരവാദിത്തമണെന്നും ശ്രീലേഖ വ്യക്തമാക്കി.