അഡ്വ. കെ.ഇ. ഗംഗാധരൻ സ്മാരക പുരസ്കാരം പാലോളിക്ക്

Sunday 27 October 2024 12:00 AM IST

തലശ്ശേരി: അഡ്വ. കെ.ഇ.ഗംഗാധരൻ സ്മാരക സമിതി ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരം മുൻ മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ പാലോളി മുഹമ്മദ് കുട്ടിക്ക്. ഏഴു പതിറ്റാണ്ടു നീണ്ട നിസ്വാർത്ഥവും ത്യാഗനിർഭരവുമായ പൊതു പ്രവർത്തനവും കേരളത്തിന്റെ സാമൂഹ്യ- സാമ്പത്തിക മുന്നേറ്റത്തിനു നൽകിയ അതുല്യമായ സംഭാവനകളും മുൻനിറുത്തിയാണ് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്കാരം. കെ .ഇ .ഗംഗാധരന്റെ ചരമദിനമായ ഒമ്പതിന് തലശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.

1.8​ ​ല​ക്ഷം​ ​പേ​രെ പി​ൻ​വാ​തി​ലി​ലൂ​ടെ നി​യ​മി​ച്ചു​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ഴി​ഞ്ഞ​ ​എ​ട്ടു​വ​ർ​ഷ​ത്തെ​ ​ഭ​ര​ണ​ത്തി​നി​ടെ​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ 1.8​ ​ല​ക്ഷം​ ​പാ​ർ​ട്ടി​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​നം​ ​ന​ൽ​കി​യെ​ന്ന​ ​വാ​ർ​ത്ത​ ​ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​എം​പ്ലോ​യി​മെ​ന്റ് ​എ​ക്‌​സേ​ഞ്ചു​ക​ളി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ 26​ ​ല​ക്ഷ​ത്തി​ൽ​പ​രം​ ​യോ​ഗ്യ​രാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​തൊ​ഴി​ലി​ല്ലാ​തെ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ന​ട​ത്തു​ന്ന​ ​ഇ​ത്ത​രം​ ​നി​യ​മ​ന​ങ്ങ​ൾ​ ​കേ​ര​ള​ത്തി​ലെ​ ​യു​വ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​ച​തി​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​വ​ർ​ഷം​ 33,000​ ​ഒ​ഴി​വു​ക​ളാ​ണ് ​താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ത്.​ ​ഇ​തി​ൽ​ ​മൂ​ന്നി​ലൊ​ന്നി​ലാ​ണ് ​എം​പ്ലോ​യി​മെ​ന്റ് ​എ​ക്സ്‌​ചേ​ഞ്ച് ​വ​ഴി​ ​നി​യ​മ​നം​ ​ന​ട​ക്കു​ക.​ 22,000​ ​ഒ​ഴി​വു​ക​ൾ​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​സി.​പി.​എം​ ​ഡി.​വൈ.​എ​ഫ്‌.​ഐ​ ​നേ​താ​ക്ക​ളു​ടെ​ ​ബ​ന്ധു​ക്ക​ൾ​ക്കും​ ​കു​ടും​ബ​ക്കാ​ർ​ക്കു​മാ​യി​ ​വീ​തി​ക്കു​ന്ന​ത്.