ആദരിച്ചു
Sunday 27 October 2024 11:23 PM IST
പത്തനംതിട്ട : അഖിലേന്ത്യാ വർക്കിംഗ് വുമൺ കോഡിനേഷൻ കമ്മിറ്റി (സി ഐ ടി യു) പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരം എസ്.അദ്വൈതയെ ആദരിച്ചു. സംസ്ഥാന കൺവീനർ സുനിതാ കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഏരിയ കൺവീനർ അനിതാ ലക്ഷ്മി അദ്ധ്യക്ഷ ആയിരുന്നു.
ജില്ലാ ജോയിന്റ് കൺവീനർ ശ്യാമ ശിവൻ, സിന്ധു, രശ്മി, പി.കെ.ഗണേഷ്, ബി.ഹരികുമാർ, രാജശേഖരൻ നായർ, സൂരജ്. എസ്, വിജയമ്മ എന്നിവർ സംസാരിച്ചു. പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അദ്വൈത