വി.എസ് ശിവകുമാറിന്റെ മകൾ വിവാഹിതയായി

Monday 28 October 2024 1:20 AM IST

തിരുവനന്തപുരം: മുൻ മന്ത്രി വി.എസ് ശിവകുമാറിന്റെയും സിന്ധു ശിവകുമാറിന്റെയും മകൾ ഗായത്രി നായരും പെരുന്താന്നി മടത്തു വിളാകം സുമിത്രയിൽ ഡോ. എസ് ശിവകുമാറിന്റെയും സുമി ശിവകുമാറിന്റെയും മകൻ ഭരത് ശിവനും തമ്മിൽ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ ഹാളിൽ വിവാഹിതരായി. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ,മുഖ്യമന്ത്രി പിണറായി വിജയൻ,മുൻ മുഖ്യമന്ത്രി എ.കെ ആന്റണി,കേന്ദ്രമന്ത്രി സുരേഷ് ഗോപി,മന്ത്രിമാരായ കെ.എൻ ബാലഗോപാൽ,പി.പ്രസാദ്,വി. ശിവൻകുട്ടി,കെ.ബി ഗണേഷ് കുമാർ,കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ,എം.പിമാരായ ശശി തരൂർ,എൻ.കെ പ്രേമചന്ദ്രൻ,കൊടിക്കുന്നിൽ സുരേഷ്,യു.ഡി.എഫ് കൺവീനർ എം.എം ഹസൻ,ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ,പാളയം ഇമാം ഷുഹൈബ് മൗലവി,ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാനതപസ്വി,മലങ്കര തിരുവനന്തപുരം സഹായമെത്രാൻ പോളികാർപ്പസ്,ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് ജോജു മാത്യൂസ് തുടങ്ങി രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.