നാലുവർഷം: നോർക്കയിലൂടെ ജോലി നേടിയത് 1387 പേർ

Tuesday 29 October 2024 12:00 AM IST

തിരുവനന്തപുരം: നോർക്ക റൂട്ട്‌സിലൂടെ നാലു വർഷത്തിനിടെ വിദേശ ജോലി നേടിയത് 1387 പേർ. ഇതിൽ 1348 പേരും നഴ്‌സുമാരാണ്. 16 ഡോക്ടർമാർ,15 അദ്ധ്യാപകർ, എട്ടി നഴ്‌സിംഗ് ട്രെയിനി എന്നിവർക്കും ജോലി നൽകി. ജർമ്മനി, യു.കെ, കാനഡ, കുവൈറ്റ്, സൗദി അറേബ്യ, മാലിദ്വീപ് എന്നിവിടങ്ങളിലെ സർക്കാർ ഏജൻസികളുമായുള്ള എം.ഒ.യുവിന്റെ അടിസ്ഥാനത്തിലായിരുന്നു റിക്രൂട്ട്മെന്റ്. ജർമ്മനിയിലേക്കാണ് കൂടുതൽ പേർക്ക് അവസരം ലഭിച്ചത്. 2021 മുതൽ 496 സ്റ്റാഫ് നഴ്‌സുമാർക്ക് ജർമ്മനി നിയമനം നൽകി. സൗദി-378, യു.കെ-234, വെയിൽസ്- 202 എന്നിങ്ങനെയാണ് മറ്റ് നഴ്സ് നിയമനം.
ഖത്തറിലേക്കും മാലിദ്വീപിലേക്കുമായിരുന്നു അദ്ധ്യാപക റിക്രൂട്ട്മെന്റ്. ഖത്തറിൽ 12ഉം മാലിയിൽ മൂന്നും പേർക്കാണ് അവസരം ലഭിച്ചത്. കുവൈറ്റിൽ 11ഉം വെയിൽസിൽ അഞ്ചും ഡോക്ടമാർക്ക് നിയമനം നൽകി. ഇക്കൊല്ലവും കൂടുതൽ റിക്രൂട്ട്മെന്റ് ജർമ്മിനിയിലേക്കായിരുന്നു. 268 സ്റ്റാഫ് നഴ്സുമാരെയും എട്ട് നഴ്‌സിംഗ് ട്രെയിനികളെയും റിക്രൂട്ട് ചെയ്‌തു. കാനഡ, വെയിൽസ് ,ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലും നിയമനം ലഭിച്ചു.
വിദേശത്തെ ആരോഗ്യ മേഖലയിലെ ജോലിസാദ്ധ്യതയ്‌ക്കായി നോർക്കയുടെ ആഭിമുഖ്യത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസ് ഐ.ഇ.എൽ.ടി.എസ് / ഒ.ഇ.ടി കോഴ്‌സുകൾ നടത്തുന്നുണ്ട്.


വർഷം...................ആകെ നിയമനം
 2021-22..................164
 2022-23..................222
 2023-24..................482
 2024-25..................519
 ആകെ..................1387

Advertisement
Advertisement