അഞ്ച് തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ പെയിന്റർ (ജനറൽ) (കാറ്റഗറി നമ്പർ 666/2023), ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോപ്ലേറ്റർ) (കാറ്റഗറി നമ്പർ 669/2023), വിവിധ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024), പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 140/2023, 82/2024), കണ്ണൂർ, കൊല്ലം ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)- എൻ.സി.എ ഹിന്ദുനാടാർ, എൽ.സി /എ.ഐ , മുസ്ലിം (കാറ്റഗറി നമ്പർ 101/2024, 102/2024, 103/2024) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ പമ്പ് ഓപ്പറേറ്റർ/പ്ലംബർ (കാറ്റഗറി നമ്പർ 534/2023)തസ്തികയിൽ സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും.
സെക്രട്ടറിയേറ്റ്/ പി.എസ്.സി അസിസ്റ്റന്റ്/ഓഡിറ്റർ വിജ്ഞാപനം ഡിസംബറിൽ
തിരുവനന്തപുരം: പി.എസ്.സി/സെക്രട്ടേറിയറ്റ്/നിയമസഭ/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്/വിജിലൻസ് ട്രൈബ്യൂണൽ/സ്പെഷ്യൽ ജഡ്ജ് ആൻഡ് എൻക്വയറി കമ്മിഷണർ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികയുടെ വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കും. വിശദമായ സിലബസും സ്കീമും വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. മുഖ്യപരീക്ഷ, അഭിമുഖം എന്നിവയ്ക്കു ശേഷമായിരിക്കും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുക. ബിരുദതല പൊതുപ്രാഥമിക പരീക്ഷയ്ക്കുശേഷം നടക്കുന്ന മുഖ്യപരീക്ഷയിൽ ഒബ്ജക്ടീവ് ടൈപ്പിൽ 100 മാർക്ക് വീതമുള്ള രണ്ട് പരീക്ഷകൾ ഉണ്ടാകും. നിലവിലെ റാങ്ക് പട്ടിക അവസാനിക്കുന്ന തൊട്ടടുത്ത ദിവസം തന്നെ പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.