ശിവഗിരിമഠത്തിൽ ദ്വിദിനക്യാമ്പ് നടന്നു

Monday 12 August 2019 7:42 PM IST
ശിവഗിരി സമാധി ഫോട്ടോ

ശിവഗിരി: ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച ഗൃഹസ്ഥാശ്രമികൾക്കുള്ള ദ്വിദിനക്യാമ്പ് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്കോളജി വിഭാഗം മേധാവി ഡോ. കൃഷ്ണൻ, പീഡിയാട്രിക് സൈക്കോളജി വിദഗ്ദ്ധ ലക്ഷ്മി എന്നിവർ ക്ലാസുകൾ നയിച്ചു. കുടുംബമനശാസ്ത്രവും കുട്ടികളുടെ മനശാസ്ത്രവും ചേർന്നു വരുന്ന മൈന്റ്ഫുൾനസ് എന്ന വിഷയത്തിലാണ് ക്ലാസ് എടുത്തത്. ശ്രീനാരായണ ധർമ്മത്തിലെ ഗൃഹസ്ഥാശ്രമധർമ്മം, യോഗ, പ്രാണായാമം, മെഡിറ്റേഷൻ, ദൈവദശകം എന്നീ വിഷയങ്ങളിൽ സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ ക്ലാസുകൾ നയിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും നൽകി.

ഫോട്ടോ: ശിവഗിരിമഠത്തിൽ സംഘടിപ്പിച്ച ഗൃഹസ്ഥാശ്രമികൾക്കുളള ദ്വിദിനക്യാമ്പിൽ പങ്കെടുത്തവർ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയോടൊപ്പം.