ദീപാവലിയ്‌ക്ക് ട്രെയിനിൽ നാട്ടിലേക്ക് വരുമ്പോൾ ഇവയൊന്നും വേണ്ട, ഇല്ലെങ്കിൽ മൂന്ന് കൊല്ലം അഴിയെണ്ണാം
Tuesday 29 October 2024 6:36 PM IST
പാലക്കാട്: ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ട്രെയിനിലോ, റെയിൽവേ പരിസരത്തോ പടക്ക സാമഗ്രികൾ കൊണ്ടുവരരുതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ പാലക്കാട് ഡിവിഷൻ നിർദ്ദേശിച്ചു. ഇത്തരം വസ്തുക്കളുമായി ട്രെയിനിൽ യാത്ര ചെയ്യുന്നത് 1000 രൂപ വരെ പിഴയോ മൂന്ന് വർഷം വരെ ജയിൽശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ഇതുമൂലമുണ്ടാകുന്ന അപകടങ്ങൾക്കും ഉത്തരവാദിയായിരിക്കും. ഇത്തരം വസ്തുക്കളുമായി ആരെങ്കിലും യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേ ഉദ്യോഗസ്ഥരെയോ, 139 എന്ന നമ്പരിൽ വിളിച്ചോ അറിയിക്കാം. ഇത്തരം വസ്തുക്കൾ കണ്ടെത്താൻ ട്രെയിനുകളിലും സ്റ്റേഷനുകളിലും പരിശോധന ഊർജിതമാക്കി.