ക്ഷീരകർഷകർക്ക് കൈത്താങ്ങും മെഡിക്കൽ ക്യാമ്പും
കരുനാഗപ്പള്ളി : തൊടിയൂർ പഞ്ചായത്ത് 22-ാം വാർഡിൽ പ്രവർത്തിക്കുന്ന ജീവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ഷീര കർഷകർക്കൊരു കൈത്താങ്ങ് പദ്ധതിയും മെഡിക്കൽ ക്യാമ്പും മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. തൊടിയൂർ പഞ്ചായത്തിലെ വിവിധ ക്ഷീര സംഘങ്ങളിലെ പ്രസിഡന്റുമാരെ മന്ത്രി ആദരിച്ചു. 100 ക്ഷീരകർഷകർക്ക് വൈക്കോലും കാലിത്തീറ്റയും വിതരണം ചെയ്തു.കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ക്യാൻസർ രോഗികൾക്കുള്ള ചികിത്സാധനസഹായം വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ആദരവ് കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോപാർക്ക് നിർവഹിച്ചു.നിലത്തെഴുത്ത് ആശാന്മാരെ ബ്ലോക്ക് പഞ്ചായത്തംഗം സുനിതശോകനും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പി.ആർ.വസന്തനും മുതിർന്ന പൗരന്മാരെ സുധീർ കാരിക്കലും ആദരിച്ചു. കൃഷിവകുപ്പ് ഡയറക്ടർ ഡോ.ഷൈൻ റിപ്പോർട്ട് അവതരിപ്പിച്ചു. എവർ മാക്സ് ബഷീർ പ്രമോദ് ശിവദാസ്, മൈതാനത്ത് വിജയൻ എന്നിവർ സംസാരിച്ചു.