ചെർപ്പുളശേരി മാർക്കറ്റും പരിസരവും ശുചീകരിച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ
Thursday 31 October 2024 12:27 AM IST
ചെർപ്പുളശേരി: രാജ്യമൊട്ടാകെ ഒക്ടോബർ 27-30 വരെയുള്ള ദിവസങ്ങളിൽ സഘടിപ്പിച്ചു വരുന്ന 'ദീവാലി വിത്ത് മൈ ഭാരത്' പ്രോഗ്രാമിന്റെ ഭാഗമായി ചെർപ്പുളശേരി ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളജിലെയും സി.സി.എസ്.ടി കോളേജിലെയും എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ കേരള വ്യാപാര ഏകോപന സമിതി യൂത്ത് വിംഗിന്റെ സഹകരണത്തോടെ ചെർപ്പുളശേരിയിലെ മാർക്കറ്റും പരിസരവും ശുചീരിച്ചു. ക്ലീനിംഗ് ഡ്രൈവിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.രാമചന്ദ്രൻ നിർവ്വഹിച്ചു. കേരള വ്യാപാര ഏകോപന സമിതി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മുഖ്യാഥിതിയായി. എൻ.എസ്.എസ് ജില്ലാ കോഓർഡിനേറ്റർ മുഹമ്മദ് റഫീക്ക്, കേരള വ്യാപാര ഏകോപന സമിതി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് താഹിർ, സി.സി.എസ്.ടി കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.