ട്രാഫിക് ബോധവത്കരണം നടത്തി

Thursday 31 October 2024 12:00 AM IST
എൻ.എസ്.എസ് വിദ്യാർത്ഥികൾ നടത്തിയ ട്രാഫിക് ബോധവത്കരണം

മുക്കം: ട്രാഫിക് ബോധവത്കരണ ക്യാമ്പയിനുമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ. അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് നാഷണൽ സർവീസ് സ്കീമും മുക്കം ജനമൈത്രി പൊലീസും സംയുക്തമായി ദീപാവലി വിത്ത് മൈഭാരത് കാമ്പയിൻ്റെ ഭാഗമായി തെച്ചിയാട് തറോൽ അങ്ങാടിയിൽ പ്രചരണം നടത്തി. ട്രാഫിക് നിയമം പാലിച്ച് വാഹനമോടിക്കുന്നവരെ അഭിനന്ദിച്ചും നിയമം ലംഘിക്കുന്നവർക്ക് ബോധവത്ക്കരണ നോട്ടീസ് വിതരണവും ചെയ്തു. മുക്കം ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി. സജിഷ ബോധവത്ക്കരണ ക്ലാസ് നടത്തി. വി. സെലീന, ഉസൈൻ മേപ്പള്ളി, ലിജോ ജോസഫ് നേതൃത്വം നൽകി.