ബാങ്ക് ഒഫ് ഇന്ത്യ വിജിലൻസ് ബോധവത്കരണ വാരം

Thursday 31 October 2024 12:36 AM IST

കൊച്ചി: സുതാര്യവും ജനകീയവുമായി ബാങ്കിംഗ് ഇടപാടുകളെ കുറിച്ച് പൊതുജനങ്ങളിലും ജീവനക്കാരിലും അവബോധം വളർത്തുന്നതിന് ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം സോണൽ ഓഫീസിൽ വിജിലൻസ് ബോധവത്കരണം സംഘടിപ്പിച്ചു. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ആഹ്വാനപ്രകാരം ഒക്ടോബർ 16 മുതൽ നവംബർ 15 വരെയാണ് ബാങ്ക് വിജിലൻസ് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. 28ന് എറണാകുളം സോണൽ ഓഫീസിൽ സോണൽ മാനേജർ രഞ്ജൻ പോളിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ മനുഷ്യചങ്ങലയും തുടർന്ന് ഐക്യദാർഡ്യ പ്രതിജ്ഞയും നടന്നു. ഡെപ്യൂട്ടി സോണൽ മാനേജർ നടരാജൻ സാത്തപ്പൻ ജീവനക്കാരെ അഭിസംബോധന ചെയ്തു.

കാപ്ഷൻ

ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം സോണൽ ഓഫീസിൽ ജീവനക്കാർ ഐക്യദാർഡ്യ പ്രതിജ്ഞ എടുക്കുന്നു