പി.എസ്.സി അറിയിപ്പുകൾ

Thursday 31 October 2024 1:03 AM IST

പുനരളവെടുപ്പ്

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ വനിത ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 287/2023) (പാലക്കാട്, കോഴിക്കോട്) തസ്തികയുടെ ശാരീരിക അളവെടുപ്പിൽ അപ്പീലിലൂടെ കായിക ക്ഷമതാ പരീക്ഷയിൽ വിജയിച്ചവർക്ക് നവംബർ 5ന് ഉച്ചയ്ക്ക് 12.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പുനരളവെടുപ്പ് (റീമെഷർമെന്റ്) നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം.

പ്രായോഗിക പരീക്ഷ

സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ലിമിറ്റഡിൽ (കെ.എസ്.സി.എ.ആർ.ഡി. ബാങ്ക്) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 691/2023, 692/2023), സഹകരമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ഡ്രൈവർ (പാർട്ട് 1 - ജനറൽ) - എൻ.സി.എ- ഒ.ബി.സി (കാറ്റഗറി നമ്പർ 456/2023) തസ്തികകളുടെ ചുരുക്കപട്ടികയുൾപ്പെട്ടവർക്ക് നവംബർ 12, 13, 14 തീയതികളിൽ രാവിലെ 6ന് പേരൂർക്കട, എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2546442.

അഭിമുഖം

പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 702/2023) തസ്തികയിലേക്ക് നവംബർ 6ന് പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0468 2222665 വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡെയറീയിംഗ്) (കാറ്റഗറി നമ്പർ 48/2022) തസ്തികയിലേക്ക് നവംബർ 6, 7 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ 0471 2546446.

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ) (കാറ്റഗറി നമ്പർ 9/2022) തസ്തികയിലേക്ക് നവംബർ 6, 7 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ എൽ.ഡി സ്റ്റെനോ (പാർട്ട് 1- ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 108/2022) തസ്തികയിലേക്ക് നവംബർ 6, 7 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2546442.

പ്രമാണപരിശോധന

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഫിറ്റിംഗ്) (കാറ്റഗറി നമ്പർ 420/2023) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 1ന് പി.എസ്.സി ആസ്ഥാന ഓഫീസിലെ ഡോ.ബി.ആർ. അംബേദ്കർ ഹാളിൽ വച്ച് പ്രമാണപരിശോധന നടത്തും. വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സെക്രട്ടേറിയൽ പ്രാക്ടീസ് - ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 689/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് നവംബർ 2ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ജി.ആർ-9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446). തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 444/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന നടത്തിയിട്ടില്ലാത്തവർക്ക് നവംബർ 5, 6 തീയതികളിൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും.

ഒ.എം.ആർ. പരീക്ഷ

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 535/2023) തസ്തികയിലേക്ക് നവംബർ 2 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.