പോസ്റ്റ് ഓഫീസ് നവീകരിച്ചു
Thursday 31 October 2024 12:04 AM IST
റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി പോസ്റ്റ് ഓഫീസ് നാട്ടുകാരുടെ സഹകരണത്തോടെ നവീകരിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സമതി കൺവീനർ കെ.ആർ.സുശീലൻ, ട്രഷറർ ബിജു.ഇ.വി, ചെയർപേഴ്സൺ ഓമന പ്രസന്നൻ, വൈസ് ചെയർപേഴ്സൺ സന്ധ്യാ അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. ആർ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഓമന പ്രസന്നൻ ഉദ്ഘാടനം ചെയ്തു, സന്ധ്യ അനിൽകുമാർ, മുൻ പഞ്ചായത്ത് അംഗം കെ.എൻ.ശിവരാജൻ, പോസ്റ്റൽ ഓവർസിയർ ആശ, അഞ്ചാം വാർഡ് മെമ്പർ മിനി ഡൊമിനിക്ക്, ടി.ടി.മോഹനൻ, മിഥുൻ മോഹനൻ എന്നിവർ സംസാരിച്ചു.