കേരള സർവകലാശാല എം.എഡ്. പ്രവേശനം

Thursday 31 October 2024 12:27 AM IST

അഫിലിയേ​റ്റ് സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ എം.എഡ്. പ്രവേശനത്തിന് നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശന സമയത്ത് കോളേജുകളിൽ ഹാജരാക്കണം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in, ഇ-മെയിൽ bedadmission@keralauniversity.ac.in, 9188524612

പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ എക്കണോമിക്സ് & ഡേ​റ്റാ സയൻസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ രണ്ടാം വർഷ ബി.ബി.എ. (ആന്വൽ സ്‌കീം പ്രൈവ​റ്റ് രജിസ്‌ട്രേഷൻ )പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എൽഎൽ.എം പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എ./ബി.എസ്‌സി./ബികോം. ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്‌സി. ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പെയ്സ് ഫിസിക്സ് ആൻഡ് എം.എസ്‌സി. ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ നാനോസയൻസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

നവംബറിൽ ആരംഭിക്കുന്ന നാലാം സെമസ്​റ്റർ എം.എഡ്. പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ട്, നാല്, ആറ് സെമസ്​റ്റർ ബി.എ., ബി.എസ്‌സി., ബികോം., ബി.ബി.എ., ബി.സി.എ. പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം.കോം. /എം.എസ്.ഡബ്ല്യൂ./ എം.എ.എച്ച്.ആർ.എം./എം.എം.സി.ജെ/എം.ടി.ടി.എം. പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക്, ആഗസ്​റ്റ് 2024 പരീക്ഷയുടെ പ്രാക്ടിക്കൽ (വൈവ വോസി) നവംബർ ഒന്നു മുതൽ അതത് പരീക്ഷാകേന്ദ്രത്തിൽ നടത്തും.