മുദ്രവില ഒഴിവാക്കും

Thursday 31 October 2024 1:44 AM IST

തിരുവനന്തപുരം: കൊച്ചിൻപോർട്ടിന്റെ തോപ്പുംപടിയിലുള്ള 2.75 ഏക്കർ 30 വർഷത്തേക്ക് കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിന് ലീസിന് നൽകുന്നതിന് മുദ്രവില ഒഴിവാക്കി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കാസർകോട് ബെല്ലൂർ ഗ്രാമപഞ്ചായത്തിലേക്കുള്ള ജലനിധി കുടിവെള്ള പദ്ധതിക്കായി ബദിയഡുക്ക മുതൽ സുള്ളിയപടവ് വരെയുള്ള പൈപ്പ് ലൈൻ വലിക്കുന്നതിനുള്ള ദർഘാസിനും കോഴിക്കോട് തൂണേരി വില്ലേജിലെ കുടിവെള്ള പദ്ധതിക്കായി നാദാപുരം ജംഗ്ഷൻ മുതൽ കക്കംവെള്ളിക്കുന്ന് വരെ പൈപ്പ് മാറ്റിയിടുന്ന കരാറിനും മന്ത്രിസഭ അനുമതി നൽകി. ഇരവിപുരം നിയോജക മണ്ഡലത്തിലെ എം.സി.എ റോഡ് പ്രവർത്തിക്കും അങ്കമാലി നിയോജക മണ്ഡലത്തിൽ കിഫ്ബി സഹായത്തോടെ പാർട്ട് 1 പാക്കേജ് 2ൽ ഉൾപ്പെടുത്തി ജലവിഭവ ജോലികൾക്കുമുള്ള ടെൻഡറുകളും അംഗീകരിച്ചു.