ലോഗോ പ്രകാശനം
Thursday 31 October 2024 12:12 AM IST
തിരുവനന്തപുരം: കേരള സ്‌കൂൾ ശാസ്‌ത്രോത്സവം 2024ന്റെ ലോഗോ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്‌തു. തലശ്ശേരി ബ്രണ്ണൻ കോളേജ് അവസാനവർഷ എം.എ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥി റജൂൺ രമേഷാണ് ലോഗോ ഡിസൈൻ ചെയ്‌തത്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ,പൊതു വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ(അക്കാഡമിക്) സന്തോഷ് സി.എ,പൊതു വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ(ജനറൽ) ഷിബു ആർ.എസ്,വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ.ആർ.കുമാർ,കെ.എ.എം.എ ജനറൽ സെക്രട്ടറി തമീമുദ്ദീൻ എന്നിവർ പങ്കെടുത്തു.