തൊടിയൂർ: കേരള സർക്കാർ ആയുഷ് വകുപ്പ് ,പട്ടികജാതി-പട്ടികവർഗ പിന്നാക്ക വകുപ്പ് ,ദേശീയ ആയുഷ് ദൗത്യം കേരളം, സർക്കാർ ഹോമിയോ ഡിസ്പെൻസറി തൊടിയൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലേലിഭാഗം ശംഭുവള്ളി അങ്കണവാടിയിൽ നടന്ന ക്യാമ്പ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ് സ്വാഗതം പറഞ്ഞു. ഡോ. എസ്.ശ്രീകുമാർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, തഴവ പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ, കെ.എസ്.പുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. തൊടിയൂർ പഞ്ചായത്ത് സെക്രട്ടറി ഡെമാസ്റ്റൺ നന്ദി പറഞ്ഞു.