മാദ്ധ്യമങ്ങൾക്ക് തീറ്റയാണ് പ്രധാനം: സുരേഷ് ഗോപി
Thursday 31 October 2024 12:29 AM IST
വൈപ്പിൻ: മാദ്ധ്യമങ്ങൾക്ക് 'തീറ്റ" മാത്രമാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങൾ മറച്ചുവച്ച് പരസ്യത്തിനും ലാഭത്തിനും പിന്നാലെയാണ് മാദ്ധ്യമങ്ങളെന്നും വഖഫ് ഭൂമി പ്രശ്നമുന്നയിച്ച് മുനമ്പത്ത് സമരം നടത്തുന്നവരെ സന്ദർശിക്കവേ സുരേഷ് ഗോപി ആരോപിച്ചു. മുനമ്പത്ത് ഇപ്പോഴാണ് മുഖ്യധാരാ മാദ്ധ്യമങ്ങൾ എത്തിയത്. അതിനുപിന്നിലും വരുമാന ലക്ഷ്യമാണുള്ളത്. കേന്ദ്ര വഖഫ് ബിൽ പ്രാബല്യത്തിലാകുന്നതോടെ മുനമ്പം ഭൂപ്രശ്നവും പരിഹരിക്കപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ ഇടപെടാത്ത ജനപ്രതിനിധികളെ പിടിച്ചുനിറുത്തി ചോദ്യം ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.