സുരേഷ് ഗോപിയുടെ വെല്ലുവിളിക്ക് സി.പി.എമ്മിന് മറുപടിയില്ല: സതീശൻ
Thursday 31 October 2024 12:38 AM IST
പാലക്കാട്: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'ഒറ്റത്തന്ത' വെല്ലുവിളിക്ക് സി.പി.എമ്മിന് മറുപടിയില്ലേയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇതാണോ ഒരു കേന്ദ്രമന്ത്രിയുടെ ഭാഷ? സുരേഷ് ഗോപിയെ തൊടാൻ സി.പി.എമ്മിന് മുട്ട് വിറയ്ക്കും. വായിൽ തോന്നുന്നത് വിളിച്ച് പറയുകയാണ് സുരേഷ് ഗോപി. ഇതെന്താ സിനിമയെന്നാണോ സുരേഷ് ഗോപി കരുതുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട,ഏതെങ്കിലും സി.പി.എം നേതാവ് പറയുമോ മറുപടിയെന്നും സതീശൻ ചോദിച്ചു.