ഹൈക്കോടതിയിൽ പുതിയ ജഡ്ജിമാർ ചുമതലയേറ്റു
Thursday 31 October 2024 2:24 AM IST
കൊച്ചി: ഹൈക്കോടതിയിലെ പുതിയ ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഹൈക്കോടതി ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് പി. കൃഷ്ണകുമാർ,ജസ്റ്റിസ് കെ.വി ജയകുമാർ,ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ,ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ,ജസ്റ്റിസ് പി.വി ബാലകൃഷ്ണൻ എന്നിവരാണ് പുതിയ ജഡ്ജിമാർ. ഹൈക്കോടതിയിലെ മറ്റ് ജഡ്ജിമാരും അഭിഭാഷകരും ചടങ്ങിൽ പങ്കെടുത്തു.