കെ.എസ്.ആർ.ടി.സി യൂണിയൻ നേതാക്കളെ വെറുതെവിട്ടു
Thursday 31 October 2024 2:00 AM IST
കൊല്ലം: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡി പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.എസ്.ആർ.ടി.സി യൂണിയൻ നേതാക്കളെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി കെ.വി. നൈന വെറുതെ വിട്ടു.
2015 മേയ് 14നായിരുന്നു കേസിനാസ്പദമായ സംഭവം. കെ.എസ്.ആർ.ടി.സി എക്സ്‌പ്രസ് ബസ് കൊല്ലം ചെമ്മാൻമുക്കിൽ വച്ച് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ തട്ടിയിരുന്നു. തുടർന്ന് ബസ് കണ്ടക്ടറെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ച് സംഘടിച്ച കൊല്ലം ഡിപ്പോയിലെ എ.ഐ.ടി.യു.സി, ഐ.എൻ.ടി.യി.സി നേതാക്കൾ പൊലീസ് ജീപ്പ് ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. അഭിഭാഷകരായ വിളയിൽ എ.രാജിവ്, അനന്തു എസ്.പോച്ചയിൽ എന്നിവർ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായി.