കുടുംബത്തിന്റെ സംശയം നീക്കണം: കെ.പി. ഉദയഭാനു

Thursday 31 October 2024 3:04 AM IST

പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ എല്ലാ സംശയങ്ങളും ദൂരീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ആവശ്യപ്പെട്ടു. ഇതുവരെയുള്ള നടപടികളിൽ കുടുംബം തൃപ്തരാണ്. ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നിൽക്കുന്ന പാർട്ടിയല്ല സി.പി.എമ്മെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടത് ചല മാദ്ധ്യമങ്ങളുടെ പ്രചരണം കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു.