മൂന്ന് ദിവസത്തിനിടെ ആയിരം രൂപയിലധികം; സ്വർണ വില എഴുപതിനായിരത്തിലേക്കോ?

Thursday 31 October 2024 12:08 PM IST

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. ഇന്ന് പവന് 120 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 59,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ 7,455 രൂപയായി. ഈ നില തുടർന്നാൽ മാസങ്ങൾ കൊണ്ട് സ്വർണവില 70,000 രൂപയിലെത്തിയേക്കും.

ഇന്നലെ പവന് 520 രൂപ വർദ്ധിച്ചിരുന്നു. 59,520 രൂപയ്ക്കാണ് വ്യാപാരം നടന്നത്. തൊട്ടുതലേന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്. അതായത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആയിരം രൂപയിലധികമാണ് വർദ്ധിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഒറ്റയടിക്ക് 350 രൂപകുറഞ്ഞിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. എന്നാൽ ചൊവ്വാഴ്ച 480 രൂപ വർദ്ധിക്കുകയായിരുന്നു. ഒക്ടോബർ 10ന് ഒരു പവന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഇന്ത്യയുടെ സ്വർണ ശേഖരം

റിസർവ് ബാങ്കിന്റെ മൊത്തം ശേഖരം 855 ടൺ

നാട്ടിൽ സൂക്ഷിക്കുന്നത് 510.5 ടൺ

സുരക്ഷിതത്വത്തിന് പ്രധാന പരിഗണന

1. നയതന്ത്രങ്ങളും പ്രതിരോധ, സാമ്പത്തിക മുന്നേറ്റവും വെല്ലുവിളികൾ നേരിടാൻ ഇന്ത്യയ്‌ക്ക് കരുത്ത് കൂട്ടുന്നു

2. പശ്ചിമേഷ്യയിലും റഷ്യയിലും രാഷ്‌ട്രീയ സംഘർഷം കൂടുമ്പോൾ വിദേശത്ത് സ്വർണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ല

3. പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ ഡോളറിന് പകരം വിദേശ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് കൂട്ടുന്നു