രോഹിത് ശര്‍മ്മ മുംബയില്‍ തുടരും, കപ്പടിച്ച ക്യാപ്റ്റനെ നിലനിര്‍ത്താതെ കെകെആര്‍; ഡല്‍ഹിയോട് ബൈ പറഞ്ഞ് പന്ത്

Thursday 31 October 2024 7:02 PM IST

മുംബയ്: 2025ലെ ഐപിഎല്‍ സീസണിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് വിവിധ ടീമുകള്‍. കഴിഞ്ഞ സീസണില്‍ മാനേജ്‌മെന്റുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മുംബയ് ഇന്ത്യന്‍സ് നിലനിര്‍ത്തി. രോഹിത്തിന് പകരം കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യയേയും മുന്‍ ചാമ്പ്യന്‍മാര്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതേ സമയം നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവരുടെ നായകന്‍ ശ്രേയസ് അയ്യരെ റിലീസ് ചെയ്തു.

ദീര്‍ഘകാലമായി ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്ന റിഷഭ് പന്ത് ക്ലബ്ബുമായി വേര്‍പിരിഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസിനേയും സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനേയും ഒഴിവാക്കിയപ്പോള്‍ നിലനിര്‍ത്തിയത് വിരാട് കൊഹ്ലിക്ക് പുറമേ യാഷ് ദയാലിനേയും രജത് പാട്ടിദാറിനേയും മാത്രം. ടീം അടിമുടി ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചാബ് കിംഗ്‌സ് നിലനിര്‍ത്തിയത് ശശാങ്ക് സിംഗിനേയും പ്രഭ്‌സിംറാന്‍ സിംഗിനേയും മാത്രം. സൂപ്പര്‍താരം ജോസ് ബട്‌ലറെ രാജസ്ഥാനും ഒഴിവാക്കി.

വിവിധ ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങള്‍ ഇപ്രകാരം

മുംബയ് ഇന്ത്യന്‍സ്: ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, മതീഷ പതിരന, ശിവം ദൂബെ, എംഎസ് ധോണി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റിങ്കു സിംഗ്, സുനില്‍ നരെയിന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രേ റസല്‍, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിംഗ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഹെന്റിച്ച് ക്ലാസന്‍, പാറ്റ് കമ്മിന്‍സ്, അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി

രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്‌വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജൂരല്‍, ഷിംറോണ്‍ ഹെറ്റ്മയര്‍, സന്ദീപ് ശര്‍മ്മ

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, റാഷിദ് ഖാന്‍, സായ് സുദര്‍ശന്‍, രാഹുല്‍ തെവാത്തിയ, ഷാരൂഖ് ഖാന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു: വിരാട് കൊഹ്ലി, രജത് പാട്ടീദാര്‍, യാഷ് ദയാല്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: നിക്കോളാസ പൂരന്‍, മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബദോനി

പഞ്ചാബ് കിംഗ്‌സ്: ശശാങ്ക് സിംഗ്, പ്രഭ്‌സിംറാന്‍ സിംഗ്

ഡല്‍ഹി ക്യാപിറ്റല്‍സ്: അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോരല്‍