ദേശീയ ആയുർവേദ ദിനാചരണം
Friday 01 November 2024 12:44 AM IST
ആലപ്പാട്: ശ്രായിക്കാട് ഗവ.ആയുർവേദ ഡിസ്‌പെൻസറിയും ആലപ്പാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ആയുർവേദ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും "എന്റെ തുളസി" പദ്ധതി നടപ്പാക്കിയ ഡോ. പി.ആർ. ജയലത (സീനിയർ മെഡിക്കൽ ഓഫീസർ, ജി.എ.ഡി, ശ്രായിക്കാട്) ആരോഗ്യബോധവത്കരണ ക്ലാസ് നയിച്ചു. ഇതിനോടനുബന്ധമായി ഐ.സി. ഡി.എസുമായി ചേർന്ന് ആയുർവേദ ഫുഡ് ഫെസ്റ്റും നടത്തി. ഡോ. ശ്രീജിത്ത്, യോഗ ഇൻസ്‌ട്രക്ടർ മനോജ്, പ്രീത, വൈസ് പ്രസിഡന്റ് ഷൈമ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ തുടങ്ങിയവർ സംസാരിച്ചു.